Top

ദീപികയുടെ തലവെട്ടുന്നവര്‍ക്ക് 10 കോടി രൂപ പ്രഖ്യാപിച്ച ബിജെപി നേതാവ് രാജിവെച്ചു

MediaOne Logo

Alwyn K Jose

  • Updated:

    2018-06-01 23:37:02.0

Published:

1 Jun 2018 11:37 PM GMT

ദീപികയുടെ തലവെട്ടുന്നവര്‍ക്ക് 10 കോടി രൂപ പ്രഖ്യാപിച്ച ബിജെപി നേതാവ് രാജിവെച്ചു
X

ദീപികയുടെ തലവെട്ടുന്നവര്‍ക്ക് 10 കോടി രൂപ പ്രഖ്യാപിച്ച ബിജെപി നേതാവ് രാജിവെച്ചു

ബിജെപിയുടെ ചീഫ് മീഡിയ കോർഡിനേറ്റർ സ്ഥാനമാണ് സൂരജ് പാല്‍ അമു രാജിവെച്ചത്.

ബോളിവുഡ് താരവും സഞ്ജയ് ലീല ബാന്‍സാലിയുടെ പത്മാവതി എന്ന ചിത്രത്തിലെ നായികയുമായ ദീപിക പദുക്കോണിന്റെ തലവെട്ടുന്നവർക്ക് 10 കോടി രൂപ നൽകുമെന്ന് പ്രഖ്യാപിച്ച ബിജെപി നേതാവ് സൂരജ്പാൽ അമു പാർട്ടി പദവികള്‍ രാജിവെച്ചു. ബിജെപിയുടെ ചീഫ് മീഡിയ കോർഡിനേറ്റർ സ്ഥാനമാണ് സൂരജ് പാല്‍ അമു രാജിവെച്ചത്.

ഇയാളുടെ പ്രസ്താവന വിവാദമായതോടെ സിങിനെതിരെ 506ാം വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിരുന്നു. പത്മാവതിക്ക് ഹരിയാനയിൽ നിരോധം ഏർപെടുത്താതെ മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ രജപുത്രരെ അപമാനിച്ചതായി സൂരജ്പാൽ ആരോപിച്ചു. നിലപാടിൽ തന്നെ ഉറച്ചു നിൽക്കുന്നതായി ഇയാൾ വ്യക്തമാക്കിയിരുന്നു. 'താൻ ഒരു രജപുത് വംശജനാണ് അല്ലാതെ പാർട്ടിയുടെ ഓഫീസ് പരിചാരകനല്ലെന്നും സിങ് വ്യക്തമാക്കി. ഞങ്ങൾക്ക് നിയമം കൈയിലെടുക്കാൻ ആഗ്രഹമില്ല. എന്നാൽ രജ്പുത് റാണിമാരെയോ രാജാക്കൻമാരെയോ മോശമായി ചിത്രീകരിച്ചാൽ മാപ്പ് നൽകില്ലെന്നും സിങ് പറഞ്ഞു. സംഭവം വിവാദമായതോടെ സൂരജ്പാലിന് ബിജെപി അധ്യക്ഷന്‍ സുഭാഷ് ബറേല കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.

Next Story