LiveTV

Live

National

'പ്രാര്‍ത്ഥിച്ചതിന്' ഗുജറാത്തില്‍ ആര്‍ച്ച് ബിഷപ്പിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

'പ്രാര്‍ത്ഥിച്ചതിന്' ഗുജറാത്തില്‍ ആര്‍ച്ച് ബിഷപ്പിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്
Summary
പ്രാര്‍ത്ഥനയും പ്രാര്‍ത്ഥിക്കാന്‍ ആവശ്യപ്പെടുന്നതും തെരഞ്ഞെടുപ്പ് ചട്ടലംഘനമാകുമോ ?

പ്രാര്‍ത്ഥനയും പ്രാര്‍ത്ഥിക്കാന്‍ ആവശ്യപ്പെടുന്നതും തെരഞ്ഞെടുപ്പ് ചട്ടലംഘനമാകുമോ ? ആകുമെന്നാണ് ഗുജറാത്തിലെ ഗാന്ധിനഗര്‍ ആര്‍ച്ച് ബിഷപ്പ് തോമസ് മക്വാന്റെ അനുഭവം തെളിയിക്കുന്നത്. ക്രിസ്ത്യന്‍ മത വിശ്വാസികളോട്, ദേശീയവാദി ശക്തികളില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ പ്രാര്‍ത്ഥിക്കാനാണ് ആര്‍ച്ച് ബിഷപ്പ് ആഹ്വാനം ചെയ്തത്. വരുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിലാണ് ഈ പ്രാര്‍ത്ഥനയ്ക്ക് ഫലമുണ്ടാകേണ്ടത്.

'പ്രാര്‍ത്ഥിച്ചതിന്' ഗുജറാത്തില്‍ ആര്‍ച്ച് ബിഷപ്പിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

എന്നാല്‍ ക്രിസ്ത്യന്‍ വിശ്വാസികളെ അഭിസംബോധന ചെയ്ത് നടത്തിയ ഈ ആഹ്വാനത്തെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിസാരമായല്ല കണ്ടതത്രേ. ഭരണകക്ഷിയായ ബിജെപിയെയാണ് ദേശീയവാദി ശക്തികളെന്ന് പരോക്ഷമായി ആര്‍ച്ച് ബിഷപ്പ് വിശേഷിപ്പിച്ചതെന്ന് പരാതി ഉയര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉടനടി നോട്ടീസ് അയച്ചത്. രാജ്യത്തിന്റെ ജനാധിപത്യ സംവിധാനം അപകടത്തിലാണെന്നും ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ അരക്ഷിതാവസ്ഥ വളര്‍ന്നു വരുന്ന സാഹചര്യത്തിലും രാജ്യത്തെ, ദേശീയവാദി ശക്തികളില്‍ നിന്ന് രക്ഷിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നായിരുന്നു ആര്‍ച്ച് ബിഷപ്പിന്റെ ആഹ്വാനം. ആര്‍ച്ച് ബിഷപ്പ് പുറത്തിറക്കിയ ഈ ഇടയലേഖനത്തേക്കുറിച്ച് വിശദീകരണം നല്‍കാനാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. തൃപ്തികരമായ വിശദീകരണം നല്‍കിയില്ലെങ്കില്‍ നടപടി സ്വീകരിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.