LiveTV

Live

National

അയോധ്യ; ശ്രീ ശ്രീ രവിശങ്കര്‍ ഇന്ന് മോഹന്‍ ഭഗവതുമായി കൂടിക്കാഴ്ച നടത്തും

അയോധ്യ; ശ്രീ ശ്രീ രവിശങ്കര്‍ ഇന്ന് മോഹന്‍ ഭഗവതുമായി കൂടിക്കാഴ്ച നടത്തും
Summary
ബാബരി മസ്ജിദ് വിഷയത്തില്‍ കോടതിക്കു പുറത്തു ഒത്തുതീര്‍പ്പുണ്ടാക്കുന്നതിന് വേണ്ടിയാണ് രവിശങ്കര്‍ സ്വമേധയാ മധ്യസ്ഥ ചര്‍ച്ചകള്‍ നടത്തുന്നത്

ആര്‍ട്ട് ഓഫ് ലിവിങ് ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍ ഇന്ന് ആര്‍ എസ് എസ് മേധാവി മോഹന്‍ ഭഗവതുമായി കൂടിക്കാഴ്ച നടത്തും. അയോധ്യാ ചര്‍ച്ചകളുടെ ഭാഗമായാണ് കൂടിക്കാഴ്ച. കഴിഞ്ഞദിവസം അയോധ്യയിലും ലക്‍നൌവിലും വിവിധ സംഘടനാ നേതാക്കളുമായി ശ്രീ ശ്രീ രവിശങ്കര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ബാബരി മസ്ജിദ് വിഷയത്തില്‍ കോടതിക്കു പുറത്തു ഒത്തുതീര്‍പ്പുണ്ടാക്കുന്നതിന് വേണ്ടിയാണ് രവിശങ്കര്‍ സ്വമേധയാ മധ്യസ്ഥ ചര്‍ച്ചകള്‍ നടത്തുന്നത്. എന്നാല്‍ ശ്രീ ശ്രീ രവിശങ്കറിന്റെ മധ്യസ്ഥനീക്കങ്ങള്‍ക്കെതിരെ വിവിധ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.