LiveTV

Live

National

മോദിയെ രാഷ്ട്രീയമായി നേരിടുമ്പോഴും പ്രധാനമന്ത്രിയെന്ന പദവിയെ ബഹുമാനിക്കണമെന്ന് രാഹുല്‍

മോദിയെ രാഷ്ട്രീയമായി നേരിടുമ്പോഴും പ്രധാനമന്ത്രിയെന്ന പദവിയെ ബഹുമാനിക്കണമെന്ന് രാഹുല്‍
Summary
ഗുജറാത്തില്‍ പാര്‍ട്ടിയുടെ സോഷ്യല്‍മീഡിയ - ഐടി ടീമിലെ അംഗങ്ങളെ അഭിസംബോധന ചെയ്യവെയാണ് രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശം.

നരേന്ദ്രമോദിയെയും ബിജെപിയെയും രാഷ്ട്രീയമായി കടന്നാക്രമിക്കുമ്പോഴും പ്രധാനമന്ത്രിയെന്ന പദവിയെ ബഹുമാനിക്കണമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഗുജറാത്തില്‍ പാര്‍ട്ടിയുടെ സോഷ്യല്‍മീഡിയ - ഐടി ടീമിലെ അംഗങ്ങളെ അഭിസംബോധന ചെയ്യവെയാണ് രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശം. വടക്കന്‍ ഗുജറാത്തിലെ രണ്ടാം ദിവസത്തെ പര്യടനത്തിനിടെ മുഖ്യമന്ത്രി വിജയ് രൂപാണിക്കെതിരെയും രാഹുല്‍ വിമര്‍ശങ്ങളുന്നയിച്ചു.

മോദിയെ രാഷ്ട്രീയമായി നേരിടുമ്പോഴും പ്രധാനമന്ത്രിയെന്ന പദവിയെ ബഹുമാനിക്കണമെന്ന് രാഹുല്‍

വടക്കന്‍ ഗുജറാത്തിലെ സന്ദര്‍ശനത്തിന്റെ രണ്ടാംദിനമായ ഇന്ന് പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്ന പ്രവര്‍ത്തകരുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി കൂടിക്കാഴ്ച നടത്തി. സോഷ്യല്‍ മീഡിയയിലൂടെയുളള പ്രചാരണ തന്ത്രങ്ങള്‍ സംബന്ധിച്ചാണ് രാഹുല്‍ ഇവരുമായി ആശയവിനിമയം നടത്തിയത്. നരേന്ദ്ര മോദിക്കെതിരെയും ബിജെപിക്കെതിരെയും രാഷ്ട്രീയമായി കടന്നാക്രമണം നടത്തുമ്പോഴും പ്രധാനമന്ത്രിയെന്ന പദവിയെ ബഹുമാനിക്കണമെന്ന് രാഹുല്‍ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കി.

നരേന്ദ്രമോദി പ്രതിപക്ഷത്തായിരുന്നപ്പോള്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങിനെതിരെ അനാദരവേടെ സംസാരിച്ചിട്ടുണ്ടെന്നും എന്നാല്‍ തങ്ങള്‍ അത്തരത്തില്‍ ആകാന്‍ പാടില്ലെന്നും രാഹുല്‍ പ്രവര്‍ത്തകരെ ഓര്‍മിപ്പിച്ചു. സത്യസന്ധമായ കാര്യങ്ങളാണ് കോണ്‍ഗ്രസ് സംസാരിക്കുന്നതെന്നും ഗുജറാത്തില്‍ വികസനം മുരടിച്ചിരിക്കുകയാണെന്നും രാഹുല്‍ ആക്ഷേപിച്ചു. മുഖ്യമന്ത്രി വിജയ് രൂപാണിക്കെതിരെ നിരവധി അഴിമതി ആരോപണള്‍ ഉയര്‍ന്നതായും രാഹുല്‍ ആരോപിച്ചു. അതേസമയം, വികസനവും കുടുംബവാഴ്ചയും തമ്മിലാണ് ഗുജറാത്തില്‍ മത്സരം നടക്കുന്നതെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ രാഹുലിന് മറുപടി നല്‍കി. പട്ടേല്‍ ഠാക്കൂര്‍ സമുദായങ്ങള്‍ക്ക് സ്വാധീനമുള്ള വടക്കന്‍ ഗുജറാത്തിലാണ് രാഹുലിന്റെ പര്യടനം പുരോഗമിക്കുന്നത്.