LiveTV

Live

National

ശശികലയുടേയും ടിടിവി ദിനകരന്‍റേയും സ്ഥാപനങ്ങളിലും വീടുകളിലും ആദായ നികുതി റെയ്ഡ്

ശശികലയുടേയും ടിടിവി ദിനകരന്‍റേയും സ്ഥാപനങ്ങളിലും വീടുകളിലും ആദായ നികുതി റെയ്ഡ്
Summary
ആദായ നികുതി വിവരങ്ങളില്‍ കൃത്രിമം കാണിച്ചു, ഇല്ലാത്ത കമ്പനികളുടെ പേരില്‍ വിദേശ നിക്ഷേപം തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് റെയ്ഡ്.

തമിഴ്‌നാട്ടില്‍ വി.കെ ശശികല, ടിടിവി ദിനകരന്‍ എന്നിവരുടെ സ്ഥാപനങ്ങളിലും വീടുകളിലും ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. ചെന്നൈ ഈക്കാട്ടുതങ്ങളിലുള്ള ജയ ടി.വി, പാര്‍ട്ടി മുഖപത്രമായ നമതു എം.ജി.ആറിന്റെ ഓഫിസ് എന്നിവിടങ്ങളില്‍ രാവിലെ ആറുമണിയോടെയാണ് റെയ്ഡ് ആരംഭിച്ചത്.

ആദായ നികുതി വിവരങ്ങളില്‍ കൃത്രിമം കാണിച്ചു, ഇല്ലാത്ത കമ്പനികളുടെ പേരില്‍ വിദേശ നിക്ഷേപം തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് റെയ്ഡ്. ടി.ടി.വി.ദിനകരന്റെ പുതുച്ചേരിയിലെ ഫാം ഹൗസ്, മന്നാര്‍ഗുഡിയിലെ ശശികലയുടെ വീട്, ശശികലയുടെ സഹോദരന്‍ ദിവാകരന്‍, സഹോദര പുത്രന്‍ വിവേക്, ഇളവരശിയുടെ മകള്‍ കൃഷ്ണപ്രിയ, ബംഗളൂരുവിലെ ശശികല പക്ഷ നേതാവ് പുകഴേന്തി തുടങ്ങിയവരുടെ വീടുകള്‍, ശശികലയുടെ ഉടമസ്ഥതയിലുള്ള ജാസ് സിനിമാസ്, നീലഗിരിയിലെ കൊടനാട് എസ്‌റ്റേറ്റ്, ദിനകരന്‍ പക്ഷ നേതാക്കളുടെ വീടുകള്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലടക്കം നൂറ്റി എണ്‍പതിലധികം കേന്ദ്രങ്ങളിലാണ് റെയ്ഡ് തുടരുന്നത്.