LiveTV

Live

National

നോട്ട് നിരോധം കാരണം ലൈംഗികവൃത്തി കുറഞ്ഞെന്ന് കേന്ദ്രമന്ത്രി

നോട്ട് നിരോധം കാരണം ലൈംഗികവൃത്തി കുറഞ്ഞെന്ന് കേന്ദ്രമന്ത്രി
Summary
നോട്ട് നിരോധത്തിന്റെ ഒന്നാം വാര്‍ഷികം കേന്ദ്രസര്‍ക്കാര്‍ ആഘോഷിക്കുമ്പോള്‍ ഈ നിര്‍ണായക നടപടി കൊണ്ടുണ്ടായ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടാന്‍ മത്സരിക്കുകയാണ് ബിജെപി നേതാക്കള്‍.

നോട്ട് നിരോധത്തിന്റെ ഒന്നാം വാര്‍ഷികം കേന്ദ്രസര്‍ക്കാര്‍ ആഘോഷിക്കുമ്പോള്‍ ഈ നിര്‍ണായക നടപടി കൊണ്ടുണ്ടായ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടാന്‍ മത്സരിക്കുകയാണ് ബിജെപി നേതാക്കള്‍. പലരും പല നേട്ടങ്ങള്‍ പറഞ്ഞപ്പോള്‍, ഒരു കേന്ദ്രമന്ത്രി നേട്ടമായി ഉയര്‍ത്തിക്കാട്ടിയത് രാജ്യത്ത് ലൈംഗികവൃത്തി കുറഞ്ഞു എന്നായിരുന്നു. കേന്ദ്ര നിയമകാര്യമന്ത്രി രവി ശങ്കര്‍ പ്രസാദാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

നോട്ട് നിരോധം കാരണം ലൈംഗികവൃത്തി കുറഞ്ഞെന്ന് കേന്ദ്രമന്ത്രി

'നോട്ട് നിരോധത്തിലൂടെ രാജ്യത്തെ ലൈംഗികവൃത്തിയും മനുഷ്യക്കടത്തും കുറഞ്ഞു. ലൈംഗികവൃത്തി കുത്തനെ കുറയുകയാണ് ചെയ്തത്. സ്ത്രീകളെയും പെണ്‍കുട്ടികളെയും കടത്തുന്നതും കുത്തനെ താഴ്‍ന്നു. മാംസകച്ചവടത്തിന്റെ ഭാഗമായി നേപ്പാളിലേക്കും ബംഗ്ലാദേശിലേക്കും കോടികളാണ് ഒഴുകിക്കൊണ്ടിരുന്നത്. 500, 1000 രൂപ നോട്ടുകള്‍ ആയിട്ടായിരുന്നു സാമ്പത്തിക കൈമാറ്റങ്ങളൊക്കെയും. ഇതാണ് നോട്ട് നിരോധം വന്നതോടെ ഇടിഞ്ഞത്.' - മന്ത്രി പറഞ്ഞു. എന്നാല്‍ മന്ത്രിയുടെ പ്രസ്താവനയെ കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി പരിഹസിച്ചു. സര്‍ക്കാരിലെ ഏതു വകുപ്പാണ് ലൈംഗിക വ്യാപാരം നിരീക്ഷിക്കുന്നതെന്ന് തിവാരി ചോദിച്ചു. ലൈംഗികവൃത്തിയെ നിരീക്ഷിക്കുകയും ഈ മേഖലയില്‍ മാത്രം രാജ്യത്ത് നടക്കുന്ന സാമ്പത്തിക ഇടപാടുകള്‍ തിട്ടപ്പെടുത്തുകയും ചെയ്യുന്ന സര്‍ക്കാര്‍ വകുപ്പ് ഏതാണെന്ന് അറിയാന്‍ താല്‍പര്യമുണ്ടെന്നായിരുന്നു തിവാരിയുടെ പ്രതികരണം. നോട്ട് നിരോധവും ജിഎസ്‍ടിയും വലിയ വിജയമായിരുന്നെങ്കില്‍ പിന്നെ എന്തുകൊണ്ടാണ് മൊത്തം ആഭ്യന്തര ഉത്പാദനം (GDP) കുത്തനെ താഴ്‍ന്നതെന്നും നിക്ഷേപ നിരക്ക് കുത്തനെ ഇടിഞ്ഞതെന്നും തിവാരി ചോദിച്ചു. നോട്ട് നിരോധം വിജയമല്ല, ദുരന്തമായിരുന്നുവെന്ന് നേരത്തെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിമര്‍ശിച്ചിരുന്നു.