LiveTV

Live

National

അന്യജാതിക്കാരിയെ പ്രേമിച്ച യുവാവിനെയും കുടുംബത്തെയും മര്‍ദിച്ച് ചെരിപ്പ്മാല അണിയിച്ചു

 അന്യജാതിക്കാരിയെ പ്രേമിച്ച യുവാവിനെയും കുടുംബത്തെയും മര്‍ദിച്ച് ചെരിപ്പ്മാല അണിയിച്ചു
Summary
ബിജ്നോര്‍ ജില്ലയിലെ ഇസ്ലാമാബാദ് ഗ്രാമത്തിലാണ് സംഭവം നടന്നത്

ലക്നൌവില്‍ അന്യജാതിയില്‍ പെട്ട യുവതിയെ പ്രണയിച്ചതിന് യുവാവിനെയും കുടുംബത്തെയും ഗ്രാമവാസികള്‍ മര്‍ദ്ദിച്ച് ശേഷം ചെരിപ്പ്മാല അണിയിച്ചു. ബിജ്നോര്‍ ജില്ലയിലെ ഇസ്ലാമാബാദ് ഗ്രാമത്തിലാണ് സംഭവം നടന്നത്.

 അന്യജാതിക്കാരിയെ പ്രേമിച്ച യുവാവിനെയും കുടുംബത്തെയും മര്‍ദിച്ച് ചെരിപ്പ്മാല അണിയിച്ചു

യുവാവിനെയും ഒരു സഹോദരിയടക്കം നാല് സഹോദരങ്ങളെയും ഗ്രാമവാസികള്‍ വീട്ടില്‍ നിന്നും വലിച്ചിഴച്ച ശേഷം പൊതുജനമധ്യത്തില്‍ വച്ച് അടിക്കുകയും ചെരിപ്പ്മാല അണിയിക്കുകയുമായിരുന്നു. നാല് മാസങ്ങള്‍ക്ക് മുന്‍പ് യുവാവിന്റെ മറ്റൊരു സഹോദരന്‍ അന്യജാതിയില്‍ പെട്ട പെണ്‍കുട്ടിയുമായി ഒളിച്ചോടിയിരുന്നു. ഇത് ഗ്രാമത്തില്‍ വലിയ കോലാഹലം സൃഷ്ടിച്ചിരുന്നു. ഒളിച്ചോട്ടവുമായി ബന്ധപ്പെട്ട ബഹളങ്ങള്‍ തീരുന്നതിന് മുന്‍പാണ് യുവാവ് ഈ പെണ്‍കുട്ടിയുമായി അടുപ്പത്തിലാകുന്നത്. യുവാവിന്റെ വീട്ടുകാരെ ഒരു പാഠം പഠിപ്പിക്കണമന്ന ലക്ഷ്യത്തോടെ രണ്ട് പെണ്‍കുട്ടികളുടെയും കുടുംബങ്ങള്‍ ഒന്നിച്ചുചേര്‍ന്നായിരുന്നു ആക്രമണം നടത്തിയത്.