LiveTV

Live

National

കോണ്‍ഗ്രസുമായി സഹകരണം വേണ്ടെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി

കോണ്‍ഗ്രസുമായി സഹകരണം വേണ്ടെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി
Summary
സീതാറാം യെച്ചൂരിയുടെയും പശ്ചിമബംഗാള്‍ ഘടകത്തിന്‍റെയും നിലപാട് തള്ളി. കോണ്‍ഗ്രസില്ലാത്ത മതേതര ബദല്‍ വേണമെന്ന് കേന്ദ്രകമ്മിറ്റി

ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസുമായി സഹകരിക്കേണ്ടെന്ന് സിപിഎം കേന്ദ്രകമ്മിറ്റി തീരുമാനം. ഇക്കാര്യത്തില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി മുന്നോട്ട് വെച്ച പ്രമേയത്തിന്റെ കരടുരൂപരേഖ കേന്ദ്രകമ്മിറ്റി അംഗീകരിച്ചില്ല. ചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന നിര്‍ദേങ്ങള്‍ കൂടി ഉള്‍‌പ്പെടുത്തി കരടുരൂപരേഖ തയാറാക്കാന്‍ പിബിയെ യോഗം ചുമതലപ്പെടുത്തി.

കോണ്‍ഗ്രസില്ലാത്ത മതേതര ബദലാണ് ഉയര്‍ന്നു വരേണ്ടത്. കര്‍ഷകരുള്‍പ്പെടെയുള്ളവരുടെ ഇന്നത്തെ അവസ്ഥക്ക് കാരണം കോണ്‍ഗ്രസിന്‍റെ കൂടെ സാമ്പത്തിക നയങ്ങളാണെന്നും ഇത് ബിജെപിയുടെ നയങ്ങളില്‍ നിന്നും വ്യത്യസ്തമല്ലെന്നും കമ്മിറ്റി വിലയിരുത്തി. കോണ്‍ഗ്രസുമായി സിപിഎമ്മിന് ഒരുതരത്തിലുള്ള സഹകരണവും സാധ്യമല്ലെന്നും വിലയിരുത്തല്‍.

മൂന്ന് ദിവസം നീണ്ട് നിന്ന വിശദമായ ചർച്ചകൾക്കൊടുവിലാണ് വർഗീയതയെ നേരിടാൻ കോൺഗ്രസുമായി സഹകരണമാകാമെന്ന പാർട്ടി ജനറൽ സെക്രട്ടറിയുടെ രേഖ കേന്ദ്രകമ്മിറ്റി തള്ളിയത്. കോൺഗ്രസുമായി യാതൊരുവിധത്തിലുള്ള സഹകരണവും വേണ്ടെന്നാണ് കേന്ദ്രകമ്മിറ്റിയിൽ ഭൂരിപക്ഷം ലഭിച്ചത്. ചർച്ചയിൽ പങ്കെടുത്ത 31 പേർ യെച്ചൂരിയുടെ നിലപാടിനെ തുണച്ചപ്പോൾ 33 പേർ കാരാട്ട് അ വതരിപ്പിച്ച പിബിയുടെ രേഖയ്ക്കൊപ്പമായിരുന്നു. പ്രതീക്ഷിച്ചതിലും വിപരീതമായി യെച്ചൂരിയുടെ നിലപാടിന് കേന്ദ്രകമ്മിറ്റിയിൽ പിന്തുണ ലഭിച്ചതോടെ വോട്ടെടുപ്പിലേക്ക് കാര്യങ്ങൾ നീങ്ങിയേക്കുമെന്ന സ്ഥിതിവന്നു. ബംഗാൾ ഘടകവും കേരളഘടകവും വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറല്ലെന്ന് വ്യക്തമാക്കിയതോടെ പാർട്ടി നേതൃത്വവും വെട്ടിലായി. ഇതോടെ രാവിലെ തന്നെ അടിയന്തര പിബി ചേർന്ന് സമവായത്തിനുള്ളശ്രമങ്ങൾ നേതൃത്വം ആരംഭിച്ചു. പിബി രേഖയ്ക്കൊപ്പം കേന്ദകമ്മിറ്റിയിലെ ചർച്ചകളും ഉൾപ്പെടുത്തി കരട് തയ്യാറാക്കാമെന്ന കാരാട്ട് പക്ഷത്തിൻറ്റെ നിർദേശം ഒടുവിൽ മറുവിഭാഗവും അംഗീകരിച്ചു. തുടർന്നാണ് കേന്ദകമ്മിറ്റിയോഗം ചേർന്നത്. പിബി തയ്യാറാക്കുന്ന കരട് രേഖ ജനുവരിയിൽ ചേരുന്ന സി.സിയിൽ അവതരിപ്പിക്കും.

അതേസമയം ബിജെപിയെ നേരിടാൻ കോൺഗ്രസുമായി സഹകരിക്കേണ്ടെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയുടെ തീരുമാനം. ഇക്കാര്യത്തിൽ പാർട്ടി ജനറൽ സെക്രട്ടറി മുന്നോട്ടുവെച്ച രാഷ്ട്രീയ പ്രമേയത്തിൻറ്റെ കരട് രൂപരേഖ കേന്ദ്രകമ്മിറ്റി തള്ളി. ചർച്ചയിൽ ഉയർന്നുവന്ന മറ്റ് നിർദേശങ്ങൾ കൂടി ഉൾപ്പെടുത്തി രാഷ്ട്രീയപ്രമേയത്തിൻറ്റെ കരട് തയ്യാറാക്കാൻ പിബിയെ യോഗം ചുമതലപ്പെടുത്തി. എന്നാല്‍ കേന്ദ്രകമ്മിറ്റി ഒരു രേഖയും തള്ളുകയോ കൊളളുകയോ ചെയ്തിട്ടില്ലെന്ന് സീതാറാം യെച്ചൂരി പറഞ്ഞു.