LiveTV

Live

National

ശ്രീനഗര്‍ ബിഎസ്എഫ് ക്യാമ്പില്‍ ചാവേറാക്രമണം; രണ്ട് ഭീകരരെ സൈന്യം വധിച്ചു

ശ്രീനഗര്‍ ബിഎസ്എഫ് ക്യാമ്പില്‍ ചാവേറാക്രമണം; രണ്ട് ഭീകരരെ സൈന്യം വധിച്ചു
Summary
ഒരു ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു

ശ്രീനഗര്‍ വിമാനത്താവളത്തിന് സമീപമുള്ള ബിഎസ്എഫ് ക്യാമ്പില്‍ ചാവേറാക്രമണം. പ്രത്യാക്രമണത്തില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ഒരു ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണത്തിന്റെ പശ്ചാതലത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി സ്ഥിതിഗതികള്‍ വിലയിരുത്തി. പുലര്‍ച്ചെ 4.30നായിരുന്നു ശ്രീനഗറിലെ ബിഎസ്എഫിന്റെ 182 ബറ്റാലിയന്‍ കാന്പിലേക്ക് ഭീകരര്‍ കയറി ചാവേറാക്രമണം നടത്തിയത്. തുടര്‍ന്ന് നടന്ന പ്രത്യാക്രമണത്തില്‍ സൈന്യം ഭീകരരെ വധിച്ചു.

ആക്രമണത്തിന്റെ ഉത്തരവാദിത്വം ജയ്ഷെ ഇ മുഹമ്മദ് ഏറ്റെടുത്തു. മണിക്കൂറുകള്‍ നീണ്ട കനത്ത വെടിപ്പാണ് നടന്നതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. പ്രദേശത്ത് സുരക്ഷ സേനയുടെ നിരീക്ഷണം തുടരുകയാണ്. ഹെലികോപ്ടര്‍ നിരീക്ഷണവും നടത്തുന്നുണ്ട്. വിമാനത്താവളത്തില്‍ നിന്നും സമീപ പ്രദേശത്ത് നിന്നും ആളുകളെ ഒഴിപ്പിച്ചു. റോഡുകളും അടച്ചിട്ടിട്ടുണ്ട്.