LiveTV

Live

National

ട്രെയിനില്‍ നിന്നു വാങ്ങിയ നാരങ്ങാവെള്ളത്തില്‍ മാലിന്യം; ശുചിത്വമില്ലായ്മ തുറന്നുകാട്ടി മുന്‍ റെയില്‍വെ മന്ത്രി

ട്രെയിനില്‍ നിന്നു വാങ്ങിയ നാരങ്ങാവെള്ളത്തില്‍ മാലിന്യം; ശുചിത്വമില്ലായ്മ തുറന്നുകാട്ടി മുന്‍ റെയില്‍വെ മന്ത്രി
Summary
ശതാബ്ദി പോലെയുള്ള പ്രീമിയം തീവണ്ടികളിൽ പോലും വിതരണം ചെയ്യുന്ന ഭക്ഷണ പദാർഥങ്ങൾ വൃത്തിയില്ലാത്തതാണെന്ന് ത്രിവേദി വ്യക്തമാക്കി.

ട്രെയിനുകളിലെ ശുചിത്വമില്ലായ്മ തുറന്ന് കാട്ടി മുൻ റെയിൽവെ മന്ത്രി ദിനേശ് ത്രിവേദി. ശതാബ്ദി പോലെയുള്ള പ്രീമിയം തീവണ്ടികളിൽ പോലും വിതരണം ചെയ്യുന്ന ഭക്ഷണ പദാർഥങ്ങൾ വൃത്തിയില്ലാത്തതാണെന്ന് ത്രിവേദി വ്യക്തമാക്കി.

ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം തന്നെ ഷൂട്ട് ചെയ്ത വിഡിയോ പുറത്തുവന്നു. ഡൽഹിയിൽ നിന്ന് ശതാബ്ദി എക്സ്പ്രസിൽ കയറിയ അദ്ദേഹം വാങ്ങിയ നാരങ്ങാവെള്ളത്തിലെ മാലിന്യമാണ് അദ്ദേഹം വിഡിയോയിലൂടെ വിവരിച്ചത്. നിരക്ക് വർധിപ്പിച്ച റെയിൽവെ ശുദ്ധജലം പോലും യാത്രക്കാർക്ക് നൽകുന്നില്ല. ഇതിനെതിരെ ജനങ്ങൾ പ്രതിഷേധിക്കണം. അല്ലാത്തപക്ഷം ഇതെല്ലാം സഹിക്കേണ്ട അവസ്ഥ തുടരും. നിലവാരമില്ലാത്ത ഉത്പന്നങ്ങൾ നൽകുന്ന കമ്പനികളുമായുള്ള കരാർ അവസാനിപ്പിക്കുകയാണ് റെയിൽവെ ചെയ്യേണ്ടതെന്നും ത്രിവേദി പറഞ്ഞു.