LiveTV

Live

National

'പുതിയ ഇന്ത്യക്ക്' രാമന്റെ വിജയം പ്രചോദനമെന്ന് മോദി

'പുതിയ ഇന്ത്യക്ക്' രാമന്റെ വിജയം പ്രചോദനമെന്ന് മോദി
Summary
ഡല്‍ഹിയില്‍ ചെങ്കോട്ട മൈതാനത്ത് നടന്ന ദസറ ആഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുതിയ ഇന്ത്യയെ പടുത്തുയര്‍ത്തുന്നതിന് രാമന്റെ വിജയം പ്രചോദനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാവണന് മേല്‍ രാമന്‍ നേടിയ വിജയം 2022 ഓടെ പുതിയ ഇന്ത്യ കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങള്‍ക്ക് പ്രചോദനമാണ്. ഡല്‍ഹിയില്‍ ചെങ്കോട്ട മൈതാനത്ത് നടന്ന ദസറ ആഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിലെ ദുഷ്ട ശക്തികളെ തുരത്താന്‍ രാമന്റെ ആശയാദര്‍ശങ്ങള്‍ അനിവാര്യമാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദും അഭിപ്രായപ്പെട്ടു.

'പുതിയ ഇന്ത്യക്ക്' രാമന്റെ വിജയം പ്രചോദനമെന്ന് മോദി

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിശ്വാസികള്‍ ദസറ ആഘോഷിച്ചു. ഡല്‍ഹിയില്‍ ചെങ്കോട്ട മൈതാനത്ത് നടന്ന ആഘോഷത്തില്‍ രാഷ്ട്രതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരോടൊപ്പം പ്രതിപക്ഷ നേതാക്കളായ സോണിയാ ഗാന്ധി, രാഹുല്‍ഗാന്ധി, മന്‍മോഹന്‍സിങ് തുടങ്ങിയവരും പങ്കെടുത്തു. നവരാത്രി ആഘോഷങ്ങള്‍ക്ക് പരിസമാപ്തി കുറിച്ച് നടന്ന ദസറക്ക് രാജ്യ തലസ്ഥാനത്ത് ഇക്കൊല്ലവും മാറ്റു കുറഞ്ഞില്ല.

വെടിക്കോപ്പ് നിറച്ച രാവണ പ്രതിമ കത്തിച്ചതോടെയാണ് ആഘോഷങ്ങള്‍ക്ക് പരിസമാപ്തിയായത്. ഡല്‍ഹിയില്‍ രാംലീല മൈതാനത്ത് നടന്ന ആഘോഷത്തില്‍ ബിജെപി അധ്യക്ഷന്‍ അമിത്ഷാ, ബോളിവുഡ് താരം ജോണ്‍ എബ്രഹാം എന്നിവര്‍ പങ്കെടുത്തു. പട്ന, മൈസൂരു‍, കൊല്‍ക്കത്ത തുടങ്ങി വിവിധ നഗരങ്ങളിലും ദസറ ആഘോഷങ്ങള്‍ വിപുലമായി നടന്നു.