LiveTV

Live

National

ഇന്ത്യക്കാരെ കൊല്ലാൻ ഭീകരരെന്തിന്? റെയിൽവേയുണ്ടല്ലോ: ശിവസേന

ഇന്ത്യക്കാരെ കൊല്ലാൻ ഭീകരരെന്തിന്? റെയിൽവേയുണ്ടല്ലോ: ശിവസേന
Summary
ലോക്കല്‍ സ്‌റ്റേഷനുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താതെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കായി ഒരുകട്ടപോലും ഇടാന്‍ അനുവദിക്കില്ലെന്നും രാജ് താക്കറെ മുന്നറിയിപ്പ് നല്‍കി

എൽഫിൻസ്റ്റൺ റെയിൽവേ സ്റ്റേഷനിലെ കാൽനടപ്പാലം തകർന്നുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സര്‍ക്കാറിനെതിരെ വിമർശനവുമായി ശിവസേന. മുംബൈയിൽ നടത്തിയ പ്രത്യേക പത്രസമ്മേളനത്തിലാണു കേന്ദ്രസർക്കാരിനും റെയിൽവേയ്ക്കുമെതിരെ വിമർശനം കടുപ്പിച്ച് എൻഡിഎ സഖ്യകക്ഷി കൂടിയായ ശിവസേന രംഗത്തെത്തിയത്. പാകിസ്താനെപ്പോലെയോ, തീവ്രവാദികളേപ്പോലെയോ ഉള്ള ശത്രുക്കളുടെ ആവശ്യമില്ലെന്നും ആളുകളെ കൊല്ലാന്‍ ഇന്ത്യന്‍ റെയില്‍വേ തന്നെ ധാരാളമാണെന്നും എംഎന്‍എസ് തലവന്‍ രാജ് താക്കറെ.

ലോക്കല്‍ സ്‌റ്റേഷനുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താതെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കായി ഒരുകട്ടപോലും ഇടാന്‍ അനുവദിക്കില്ലെന്നും രാജ് താക്കറെ മുന്നറിയിപ്പ് നല്‍കി.മുംബൈയില്‍ ആദ്യമായല്ല മഴപെയ്യുന്നത്. എന്നാല്‍ അപകടത്തിന് കാരണമായി റെയില്‍വെ പഴിക്കുന്നത് മഴയെ ആണെന്നും രാജ് താക്കറെ പരിഹസിച്ചു. ഒക്ടോബര്‍ അഞ്ചിന് ലോക്കല്‍ സ്‌റ്റേഷനുകളിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ച് റെയില്‍വേയ്ക്ക് പട്ടിക കൈമാറുമെന്നും സമയപരിധിക്കുള്ളില്‍ ഇക്കാര്യത്തില്‍ മാറ്റം ഉണ്ടായില്ലെങ്കില്‍ എന്താണ് സംഭവിക്കുകയെന്ന് അപ്പോള്‍ കാണാമെന്നും രാജ് താക്കറെ പറഞ്ഞു.