LiveTV

Live

National

റോഹിങ്ക്യകള്‍ക്ക് ഇന്ത്യ അഭയം നല്‍കണമെന്ന് പറഞ്ഞ വരുണ്‍ ഗാന്ധിക്കെതിരെ ബിജെപി നേതൃത്വം

റോഹിങ്ക്യകള്‍ക്ക് ഇന്ത്യ അഭയം നല്‍കണമെന്ന് പറഞ്ഞ വരുണ്‍ ഗാന്ധിക്കെതിരെ ബിജെപി നേതൃത്വം
Summary
രാജ്യ താല്‍പര്യത്തിനൊപ്പം നില്‍ക്കുന്ന ഒരു നേതാവും ഇത്തരമൊരു അഭിപ്രായം പറയില്ലെന്ന് കേന്ദ്രമന്ത്രി ഹന്‍സ് രാജ് അഹിര്‍ പറഞ്ഞു.

റോഹിങ്ക്യകള്‍ക്ക് ഇന്ത്യ അഭയമൊരുക്കണമെന്ന് അഭിപ്രായപ്പെട്ട ബിജെപി നേതാവ് വരുണ്‍ ഗാന്ധിക്കെതിരെ പാര്‍ട്ടി നേതൃത്വം രംഗത്ത്. രാജ്യ താല്‍പര്യത്തിനൊപ്പം നില്‍ക്കുന്ന ഒരു നേതാവും ഇത്തരമൊരു അഭിപ്രായം പറയില്ലെന്ന് കേന്ദ്രമന്ത്രി ഹന്‍സ് രാജ് അഹിര്‍ പറഞ്ഞു. വരുണിന്‍റെ പ്രസ്താവനയെ പിന്തുണച്ച് കോണ്‍ഗ്രസും സിപിഎമ്മും രംഗത്തെത്തി.

റോഹിങ്ക്യകള്‍ക്ക് ഇന്ത്യ അഭയം നല്‍കണമെന്ന് പറഞ്ഞ വരുണ്‍ ഗാന്ധിക്കെതിരെ ബിജെപി നേതൃത്വം

ഹിന്ദി ദിനപത്രമായ നവഭാരത് ടൈസില്‍ എഴുതിയ ലേഖനത്തിലാണ് റോഹിങ്ക്യന്‍ വിഷയത്തിലെ ബിജെപിയുടെയും കേന്ദ്ര സര്‍ക്കാരിന്‍റെയും നിലപാട് വരുണ്‍ ഗാന്ധി തള്ളിയത്. റോഹിങ്ക്യകള്‍ക്ക് ഇന്ത്യ അഭയം നല്‍കണം. സ്വന്തം രാജ്യത്തെ അക്രമം സഹിക്കവയ്യാതെയാണ് അവര്‍ എത്തിയതെന്നും വരുണ്‍ പറയുന്നു. അഭയം നല്‍കി കൊണ്ട് വേണം രാഷ്ട്ര സുരക്ഷ സംബന്ധിച്ച പരിശോധനകള്‍ നടത്താനെന്നും വരുണ്‍ അഭിപ്രായപ്പെടുന്നു. ഇതാണ് ബിജെപി നേതൃത്വത്തെ ചൊടിപ്പിച്ചത്.

ബിജെപിയില്‍ മനുഷ്യത്വം ബാക്കിയുള്ള എതാനും പേരുണ്ട് എന്നതിന് തെളിവാണ് വരുണിന്‍റെ അഭിപ്രായം എന്ന് കോണ്‍ഗ്രസ് വക്താവ് ടോം വടക്കന്‍ പറഞ്ഞു. അഭയം തേടി എത്തുന്നവരെ സംരക്ഷിച്ച ഇന്ത്യയുടെ പാരമ്പര്യത്തെയും ചരിത്രത്തെയും കുറിച്ച് ബിജെപിക്ക് ഒന്നുമറിയില്ലെന്ന് സിപിഎം ജ.സെക്രട്ടറി സീതാറാം യെച്ചൂരിയും വ്യക്തമാക്കി.