LiveTV

Live

National

ബസുകളെ കാവിയാക്കി യോഗി ആദിത്യനാഥ് സര്‍ക്കാര്‍

ബസുകളെ കാവിയാക്കി യോഗി ആദിത്യനാഥ് സര്‍ക്കാര്‍
Summary
മുമ്പ് ബി.എസ്.പിയുടെ കാലത്ത് ബസുകൾക്ക് നീലയും വെള്ളയുമായിരുന്നു നിറം. പിന്നീട് എസ്.പി അധികാരത്തിലെത്തിയപ്പോൾ ചുവപ്പും പച്ചയുമാക്കി.

സർക്കാർ ബസിന്‍റെ നിറം മാറ്റുന്ന പ്രധാന പരിപാടിയാണ് യു.പിയിൽ മാറി വരുന്ന സർക്കാറുകൾ ആദ്യം ചെയ്യുക. ഇത്തവണയും രീതിക്ക് മാറ്റമുണ്ടായില്ല. യോഗി സർക്കാർ ഉത്തർ പ്രദേശ് സ്റ്റേറ്റ് ട്രാൻസ്പോർട്ട് ബസുകളുടെ നിറം മാറ്റി. സർക്കാർ ബി.ജെ.പിയുടേതായപ്പോൾ ബസിന്‍റെ നിറം കാവിയായി.മുമ്പ് ബി.എസ്.പിയുടെ കാലത്ത് ബസുകൾക്ക് നീലയും വെള്ളയുമായിരുന്നു നിറം. പിന്നീട് എസ്.പി അധികാരത്തിലെത്തിയപ്പോൾ ചുവപ്പും പച്ചയുമാക്കി.

ബസുകളെ കാവിയാക്കി യോഗി ആദിത്യനാഥ് സര്‍ക്കാര്‍

കാവി നിറത്തിലുള്ള 50 പുതിയ ബസുകളാണ് യു.പി സർക്കാർ നിരത്തിലിറക്കുന്നത്. കാവി നിറത്തോടൊപ്പം വെള്ള നിറവും ബസുകളിലുണ്ട്. ദീൻ ദയാൽ ഉപാധ്യയായുടെ നൂറാം ജന്മവാർഷികം ആഘോഷിക്കുന്നതിന്‍റെ ഭാഗമായി 'അന്ത്യോദയ' എന്ന പേരിലാണ് ബസ് സർവീസ് തുടങ്ങുന്നത്.