LiveTV

Live

National

കൊച്ചിയില്‍ നിന്നു ബംഗളൂരുവിലേക്ക് പറക്കാം, വെറും 1099 രൂപക്ക്

കൊച്ചിയില്‍ നിന്നു ബംഗളൂരുവിലേക്ക് പറക്കാം, വെറും 1099 രൂപക്ക്
Summary
ട്രെയിന്‍, ബസ് ടിക്കറ്റിനേക്കാള്‍ കുറഞ്ഞ നിരക്കില്‍ ആകാശയാത്രക്ക് അവസരമൊരുക്കി എയര്‍ലൈന്‍സ് യുദ്ധത്തില്‍ പിടിമുറുക്കുകയാണ് എയര്‍ഏഷ്യ.

ട്രെയിന്‍, ബസ് ടിക്കറ്റിനേക്കാള്‍ കുറഞ്ഞ നിരക്കില്‍ ആകാശയാത്രക്ക് അവസരമൊരുക്കി എയര്‍ലൈന്‍സ് യുദ്ധത്തില്‍ പിടിമുറുക്കുകയാണ് എയര്‍ഏഷ്യ. തിരഞ്ഞെടുത്ത റൂട്ടുകളില്‍ കേവലം 999 രൂപയുടെ ടിക്കറ്റില്‍ യാത്ര ചെയ്യാനുള്ള ഓഫറാണ് എയര്‍ഏഷ്യ അവതരിപ്പിക്കുന്നത്. ആഗസ്റ്റ് 21 മുതല്‍ 27 വരെയാണ് ടിക്കറ്റുകള്‍ ബുക്കു ചെയ്യാനുള്ള അവസരം. 2018 ഫെബ്രുവരി 26 മുതല്‍ ആഗസ്റ്റ് 28 വരെയുള്ള ഏതു ദിവസത്തേക്ക് വേണമെങ്കിലും ഈ പ്രത്യേക നിരക്കില്‍ യാത്ര ചെയ്യാന്‍ കഴിയും.

കൊച്ചിയില്‍ നിന്നു ബംഗളൂരുവിലേക്ക് പറക്കാം, വെറും 1099 രൂപക്ക്

എയര്‍ഏഷ്യയുടെ മൊബൈല്‍ ആപ്പ് വഴിയും വെബ്‍സൈറ്റ് വഴിയും ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. കൊല്‍ക്കത്ത - ബഗ്ദോഗ്ര റൂട്ടിലാണ് 999 രൂപയുടെ ടിക്കറ്റ് ബുക്ക് ചെയ്ത് യാത്ര ചെയ്യാന്‍ കഴിയുക. കൊച്ചി - ബംഗളൂരു, ഭുവനേശ്വര്‍ - കൊല്‍ക്കത്ത, ഗോവ - ബംഗളൂരു, ഗുവാഹത്തി - ഇംഫാല്‍, ഹൈദരാബാദ് - ബംഗളൂരു തുടങ്ങിയ റൂട്ടുകളില്‍ 1099 രൂപയാണ് ഓഫര്‍ പ്രകാരമുള്ള ടിക്കറ്റ് നിരക്ക്. പൂനെ - ബംഗളൂരു, വിശാഖപട്ടണം - ബംഗളൂരു റൂട്ടുകളില്‍ 1499 രൂപയുടെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ സാധിക്കും. യാത്രക്കാരെ ആകര്‍ഷിക്കാന്‍ പ്രത്യേക നിരക്കുകള്‍ പ്രഖ്യാപിച്ച് എയര്‍ലൈനുകള്‍ തമ്മിലുള്ള ആകാശയുദ്ധം കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി തുടര്‍ന്നു വരികയാണ്. ഇതിന്റെ പിന്തുടര്‍ച്ചയാണ് എയര്‍ഏഷ്യ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന പുതിയ നിരക്കുകള്‍. ഏപ്രില്‍ മാസം ആഭ്യന്തര ആകാശ യാത്രികരുടെ എണ്ണത്തില്‍ 15 ശതമാനത്തിലേറെ വര്‍ധനവുണ്ടെന്നാണ് ഡിജിസിഎയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്.