LiveTV

Live

National

ചൈനയുടെ ഭീഷണി; കാരണം വ്യക്തമാക്കി പ്രതിരോധ വിദഗ്ധന്‍

ചൈനയുടെ ഭീഷണി; കാരണം വ്യക്തമാക്കി പ്രതിരോധ വിദഗ്ധന്‍
Summary
കഴിഞ്ഞ കുറച്ച് ദിവസമായി ചൈന ഇന്ത്യക്ക് നേരെ ഭീഷണി മുഴക്കുന്നുണ്ട്.

സിക്കിം - ഭൂട്ടാന്‍ - ടിബറ്റ് അതിര്‍ത്തി മേഖലയിലെ ദോക് ലാ കേന്ദ്രീകരിച്ച് കഴിഞ്ഞ ഏതാനും മാസങ്ങളായി ഇന്ത്യയും ചൈനയും തമ്മില്‍ തുടരുന്ന സംഘര്‍ഷാവസ്ഥയില്‍ ചൈന മുതലെടുപ്പ് നടത്തുകയാണെന്ന് പ്രതിരോധ വിദഗ്ധന്‍ പ്രഭുല്‍ ബക്ഷി. കഴിഞ്ഞ കുറച്ച് ദിവസമായി ചൈന ഇന്ത്യക്ക് നേരെ ഭീഷണി മുഴക്കുന്നുണ്ട്.

ചൈനയുടെ ഭീഷണി; കാരണം വ്യക്തമാക്കി പ്രതിരോധ വിദഗ്ധന്‍

എന്നാല്‍ ഇത് വെറും കാല്‍ക്കാശിന് വിലയില്ലാത്ത ചൈനയുടെ മുതലെടുപ്പ് മാത്രമാണെന്ന് പ്രഭുല്‍ പറയുന്നു. ഇനിയും ചൈന ഇന്ത്യക്ക് നേരെ ഭീഷണി മുഴക്കും. ഇതുപോലെയുള്ള സാഹചര്യങ്ങളില്‍ എന്തു ചെയ്താലാണ് ഗുണംകിട്ടുകയെന്നും ജനപിന്തുണ എങ്ങനെ ഉറപ്പിച്ചു നിര്‍ത്താമെന്നും ചൈനക്ക് നന്നായി അറിയാമെന്ന് അദ്ദേഹം പറയുന്നു.

പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ വാര്‍ഷികം ഈയിടെയാണ് ആഘോഷിച്ചത്. തെരഞ്ഞെടുപ്പ് ആണെങ്കില്‍ ആസന്നമായ അവസ്ഥയിലും. അതുകൊണ്ട് തന്നെ ജനങ്ങളെ ഏതു വിധമൊക്കെ പ്രീതിപ്പെടുത്തണമെന്ന് ചൈനീസ് പ്രസിഡന്റിന് നന്നായി അറിയാമെന്നും പ്രഭുല്‍ പറയുന്നു. നിലവില്‍ ചൈന ഇന്ത്യയെ ബ്ലാക് മെയില്‍ ചെയ്യാനാണ് ശ്രമിക്കുന്നതെന്ന് മറ്റൊരു പ്രതിരോധ വിദഗ്ധന്‍ പികെ സെഗാള്‍ പറഞ്ഞു.

മോദി വീണ്ടുവിചാരമില്ലാതെ ഇന്ത്യയെ യുദ്ധത്തിലേക്കു തള്ളിവിടുകയാണെന്നാണ് ചൈനീസ് ദേശീയ മാധ്യമം കുറ്റപ്പെടുത്തുന്നത്. മോദി സ്വന്തം ജനങ്ങളോട് നുണ പറയുകയാണെന്നും സൈനിക ശക്തിയില്‍ ചൈന ഇന്ത്യയേക്കാള്‍ കരുത്തരാണെന്നുമാണ് ഗ്ലോബല്‍ ടൈംസിന്റെ മുഖപ്രസംഗത്തില്‍ കഴിഞ്ഞ ദിവസം അവകാശപ്പെട്ടത്. ചൈനയുടെ സൈനിക കരുത്തിനേക്കുറിച്ച് അറിഞ്ഞിരിക്കുന്നത് മോദിക്ക് നല്ലതാണെന്നും പത്രം മുന്നറിയിപ്പ് നല്‍കിയിരുന്നു.

ദോക് ‍ലാ മേഖലയിൽ ചൈന അവകാശവാദം ഉന്നയിക്കുന്ന മേഖലയിലും ഭൂട്ടാൻ ഭൂട്ടാന്റേതെന്ന് അവകാശപ്പെടുന്ന സ്ഥലത്തും ചൈനീസ് സൈന്യം റോഡ് നിർമിച്ചതാണ് പ്രശ്നങ്ങൾക്കു തുടക്കം. റോഡ് നിർമാണത്തിൽനിന്നു പിന്മാറണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടെങ്കിലും ചൈന തയാറായില്ല. ഇതാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്കു കാരണം. ജൂൺ 16നാണ് ഇന്ത്യയും ചൈനയും തമ്മിലുള്ള പ്രശ്നം ഉടലെടുത്തത്.