LiveTV

Live

National

വെജ് വേണ്ട, വീട്ടില്‍ നല്ല മീന്‍ കറിയുണ്ട്; ഹാമിദ് അന്‍സാരിയുടെ യാത്രയയപ്പ് പാര്‍ട്ടിക്കെതിരെ എംപി

വെജ് വേണ്ട, വീട്ടില്‍ നല്ല മീന്‍ കറിയുണ്ട്; ഹാമിദ് അന്‍സാരിയുടെ യാത്രയയപ്പ് പാര്‍ട്ടിക്കെതിരെ എംപി
Summary
ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയുടെ യാത്രയയപ്പ് അത്താഴത്തില്‍ സസ്യഭക്ഷണം മാത്രമാക്കിയതില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറിക് ഒബ്രിയാന് പ്രതിഷേധം

ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയുടെ യാത്രയയപ്പ് അത്താഴത്തില്‍ സസ്യഭക്ഷണം മാത്രമാക്കിയതില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറിക് ഒബ്രിയാന് പ്രതിഷേധം. ലോക്‌സഭ സ്പീക്കര്‍ സുമിത്ര മഹാജന്‍ സംഘടിപ്പിച്ച അത്താഴ വിരുന്നില്‍ സസ്യാഹാരം മാത്രമാണ് വിളമ്പിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, അരുണ്‍ ജെയ്റ്റ്‌ലി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

അത്താഴ വിരുന്നിനെ കുറിച്ച് എംപി ട്വീറ്റ് ചെയ്തതിങ്ങനെ- "ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയുടെ യാത്രയയപ്പിനോട് അനുബന്ധിച്ച് ലോക്‌സഭ സ്പീക്കര്‍ സംഘടിപ്പിച്ച അത്താഴ വിരുന്നിലാണ്. എല്ലാ മന്ത്രിമാരും പ്രതിപക്ഷ നേതാക്കളും പങ്കെടുക്കുന്നു. സസ്യാഹാരം മാത്രം. ഞാന്‍ വീട്ടിലേക്ക് പോകുന്നു. അവിടെ നല്ല മീന്‍ കറിയുണ്ട്".

ട്വീറ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തി. സസ്യാഹാരം അടിച്ചേല്‍പിക്കാനുള്ള മോദി സര്‍ക്കാരിന്‍റെ നീക്കമാണിതെന്ന് നിരവധി പേര്‍ പ്രതികരിച്ചു. ഭക്ഷണത്തേക്കാള്‍ പ്രധാനം യാത്രയയപ്പ് ചടങ്ങ് ആണെന്നായിരുന്നു ചിലരുടെ പ്രതികരണം.