LiveTV

Live

National

കേന്ദ്ര പശുമന്ത്രാലയം പരിഗണനയിലെന്ന് അമിത് ഷാ

കേന്ദ്ര പശുമന്ത്രാലയം പരിഗണനയിലെന്ന് അമിത് ഷാ
Summary
പശുക്കളുടെ ക്ഷേമത്തിനായി മന്ത്രാലയം തുടങ്ങണമെന്ന് പല ഭാഗത്തുനിന്നും ആവശ്യം ഉയരുന്ന സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം പരിഗണിക്കുന്നതെന്ന് അമിത് ഷാ

കേന്ദ്ര പശുമന്ത്രാലയം തുടങ്ങുന്ന കാര്യം പരിഗണനയിലെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. ഉത്തര്‍പ്രദേശ് സന്ദര്‍ശനത്തിനിടെയാണ് പശുക്കള്‍ക്കായി പ്രത്യേക വകുപ്പ് തുടങ്ങുന്ന കാര്യം ആലോചിച്ചുവരികയാണെന്ന് അമിത് ഷാ പറഞ്ഞത്. പശുക്കളുടെ ക്ഷേമത്തിനായി മന്ത്രാലയം തുടങ്ങണമെന്ന് പല ഭാഗത്തുനിന്നും ആവശ്യം ഉയരുന്ന സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം പരിഗണിക്കുന്നതെന്ന് അമിത് ഷാ വ്യക്തമാക്കി.

പശു വകുപ്പ് വേണമെന്ന ആവശ്യം ആദ്യം ഉന്നയിച്ചത് യോഗി ആദിത്യനാഥ് ആണെന്നാണ് യുപിയിലെ ബിജെപിയുടെ അവകാശവാദം. 2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ തന്നെ ആദിത്യനാഥ് ഇക്കാര്യം ആവശ്യപ്പെട്ടു. പശുവിന് തീറ്റ കൊടുത്താണ് യോഗിയുടെ ഒരു ദിവസം ആരംഭിക്കുന്നതെന്നും 10 വര്‍ഷമായി അദ്ദേഹം ഗോരക്ഷാ കാമ്പെയിന്‍ നടത്തുന്നുണ്ടെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു.

കേന്ദ്രസര്‍ക്കാരില്‍ മൃഗസംരക്ഷണ വകുപ്പിന് കീഴിലാണ് നിലവില്‍ പശുപരിപാലനം വരുന്നത്. കേന്ദ്ര പശുമന്ത്രാലയം നിലവില്‍ വന്നാല്‍ പ്രവര്‍ത്തനം എങ്ങനെയായിരിക്കുമെന്ന് അമിത് ഷാ വ്യക്തമായിട്ടില്ല.