രാജ്യസഭ തെരഞ്ഞെടുപ്പില്‍ 'നോട്ട'; എതിര്‍പ്പുമായി കോണ്‍ഗ്രസ്
രാജ്യസഭ തെരഞ്ഞെടുപ്പിനുള്ള വോട്ടിംഗ് യന്ത്രത്തില്‍ നോട്ട ഉള്‍പ്പെടുത്തിയതിനെതിരെ കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പ് നോട്ടിഫിക്കേഷന്‍ ശേഷം നോട്ട ഉള്‍പ്പെടുത്തിയത് പിന്‍വലിക്കാന്‍ ഉത്തരവിടണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ഗുജറാത്ത് ഘടകം സുപ്രിം കോടതിയെ സമീപിച്ചു. ഹരജിയില്‍ വാദം കേള്‍ക്കാമെന്ന് സമ്മതിച്ച കോടതി കേസ് നാളെ പരിഗണിക്കും. നോട്ട പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്വം ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടിരുന്നു.
തെതരഞ്ഞെടുപ്പ് നോട്ടിഫിക്കേഷന്‍ ശേഷം നോട്ട ഉള്‍പ്പെടുത്തിയത് ദുരദ്ദേശപരമാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. എന്നാല്‍ 2014മുതല്‍ രാജ്യസഭ തെരഞ്ഞെടുപ്പിനുള്ള വോട്ടിംഗ് യന്ത്രത്തില്‍ നോട്ട ഉള്‍പ്പെടുത്തുന്നുണ്ടെന്നും, ഇക്കാര്യത്തില്‍ സുപ്രിം കോടതിയുടെ ഉത്തരവ് നിലനില്‍ക്കുന്നുണ്ടെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം.