LiveTV

Live

National

ഹൈദരാബാദില്‍ ക്ലാസ് റൂമില്‍ പെരുമ്പാമ്പിനെ കണ്ടെത്തി

 ഹൈദരാബാദില്‍  ക്ലാസ് റൂമില്‍ പെരുമ്പാമ്പിനെ കണ്ടെത്തി
Summary
മെഡക്ക് ജില്ലയിലെ മദുല്‍വായ് ഗ്രാമത്തിലെ സര്‍ക്കാര്‍ പ്രൈമറി സ്കൂളിലാണ് പെരുമ്പാമ്പിനെ കണ്ടത്

ഹൈദരാബാദിലെ സ്കൂളിലെ ക്ലാസ് റൂമില്‍ പെരുമ്പാമ്പിനെ കണ്ടെത്തി. മെഡക്ക് ജില്ലയിലെ മദുല്‍വായ് ഗ്രാമത്തിലെ സര്‍ക്കാര്‍ പ്രൈമറി സ്കൂളിലാണ് പെരുമ്പാമ്പിനെ കണ്ടത്.

 ഹൈദരാബാദില്‍  ക്ലാസ് റൂമില്‍ പെരുമ്പാമ്പിനെ കണ്ടെത്തി

തിങ്കളാഴ്ചയാണ് സംഭവം. നാലാം ക്ലാസിലെ റൂമിലെ ബഞ്ചിനടിയിലാണ് പെരുമ്പാമ്പ് കിടന്നിരുന്നത്. പാമ്പിനെ കണ്ടതോടെ വിദ്യാര്‍ഥികളും അധ്യാപകരും പരിഭ്രാന്തരായി. ആള്‍ക്കൂട്ടം കണ്ടതോടെ പാമ്പും രക്ഷപ്പെടാനുള്ള വഴി നോക്കി. എന്നാല്‍ അധ്യാപകര്‍ ചേര്‍ന്ന് ക്ലാസ് റൂം പുകച്ചുകൊണ്ടിരുന്നു. ഒടുവില്‍ പാമ്പ് ചാവുകയും ചെയ്തു. ഇവിടെ ആദ്യമായിട്ടല്ല, പാമ്പിനെ കാണുന്നത്. സ്കൂള്‍ മുറ്റത്ത് പലപ്പോഴും ചെറിയ പാമ്പുകളെ കാണാറുണ്ടെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. പ്രശ്ന പരിഹാരത്തിന് വേണ്ട നടപടി സ്വീകരിക്കണമെന്ന് കുട്ടികളും അധ്യാപകരും ആവശ്യപ്പെട്ടു.