LiveTV

Live

National

'വഴങ്ങാന്‍ 15 കോടിയും പോള്‍ ടിക്കറ്റും ഉറപ്പ്; വഴങ്ങാത്തവര്‍ക്ക് റെയ്ഡ് ഭീഷണി... ഗുജറാത്തില്‍ എംഎല്‍എമാരെ ബിജെപി വിഴുങ്ങുന്ന വിധം'

'വഴങ്ങാന്‍ 15 കോടിയും പോള്‍ ടിക്കറ്റും ഉറപ്പ്; വഴങ്ങാത്തവര്‍ക്ക് റെയ്ഡ് ഭീഷണി... ഗുജറാത്തില്‍ എംഎല്‍എമാരെ ബിജെപി വിഴുങ്ങുന്ന വിധം'
Summary
രാജ്യസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസിന്റെ എംഎല്‍എമാരെ ബിജെപി കോഴ നല്‍കി വിഴുങ്ങുകയാണെന്ന ആക്ഷേപം ശക്തമായിരിക്കെ തങ്ങള്‍ക്ക് വന്‍തുക കോഴ വാഗ്ദാനം ലഭിച്ചുവെന്ന ആരോപണവുമായി കോണ്‍ഗ്രസ് എംഎല്‍എ ശക്തിസിന്‍ഹ ഗോഹില്‍.

രാജ്യസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസിന്റെ എംഎല്‍എമാരെ ബിജെപി കോഴ നല്‍കി വിഴുങ്ങുകയാണെന്ന ആക്ഷേപം ശക്തമായിരിക്കെ തങ്ങള്‍ക്ക് വന്‍തുക കോഴ വാഗ്ദാനം ലഭിച്ചുവെന്ന ആരോപണവുമായി കോണ്‍ഗ്രസ് എംഎല്‍എ ശക്തിസിന്‍ഹ ഗോഹില്‍. കഴിഞ്ഞദിവസം തന്നെ സമീപിച്ച ബിജെപിയുടെ ഇടനിലക്കാര്‍ തനിക്ക് 15 കോടി രൂപയും അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാര്‍ട്ടി സീറ്റും വാഗ്ദാനം ചെയ്തുവെന്ന് ശക്തിസിന്‍ഹ പറഞ്ഞു.

'വഴങ്ങാന്‍ 15 കോടിയും പോള്‍ ടിക്കറ്റും ഉറപ്പ്; വഴങ്ങാത്തവര്‍ക്ക് റെയ്ഡ് ഭീഷണി... ഗുജറാത്തില്‍ എംഎല്‍എമാരെ ബിജെപി വിഴുങ്ങുന്ന വിധം'

തങ്ങള്‍ക്ക് വഴങ്ങാത്തവരെ ആദായനികുതി വകുപ്പ്, സിബിഐ റെയ്ഡ് ഭീഷണിയിലൂടെ വശത്താക്കാനും ബിജെപി ശ്രമിക്കുന്നുണ്ടെന്ന് ശക്തിസിന്‍ഹ ആരോപിച്ചു. മുതിർന്ന നേതാവ് ശങ്കർസിങ് വഗേലയടക്കം ആറു എംഎൽഎമാർ കോൺഗ്രസിൽനിന്ന് രാജിവെച്ച് ബിജെപി പാളയത്തിലേക്ക് പോയതോടെ 44 എംഎൽഎമാരെ ബംഗളൂരുവിലെ റിസോർട്ടിൽ പാർപ്പിച്ചിരിക്കുകയാണ് കോൺഗ്രസ്. രാജ്യസഭയിൽ കോൺഗ്രസ് സ്ഥാനാർഥി അഹമ്മദ് പട്ടേലിന്റെ വിജയമുറപ്പിക്കാൻ 45 വോട്ട് മതി. ജൂലൈ 25 ന് ഗുജറാത്തിൽ ചേർന്ന എംഎൽഎമാരുടെ യോഗത്തിൽ 53 പേർ പിന്തുണ അറിയിച്ചിരുന്നു. ബിജെപിയിലേക്ക് കൂറുമാറിയ ആറുപേർ അവരുടെ തീരുമാനം തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും ഗോഹിൽ പറഞ്ഞു. കോണ്‍ഗ്രസിന്റെ മൂന്നു എംഎല്‍എ മാര്‍ കൂടി സമാനമായ ആരോപണം ഉന്നയിച്ചിട്ടുണ്ട്. 2017 നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ടിക്കറ്റും പണവുമാണ് തങ്ങള്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ടതെന്ന് പുനഭായ് ഗമിത്, മംഗള്‍ ഗാവിത്, ഈശ്വര്‍ഭായ് പട്ടേല്‍ എന്നിവരാണ് വെളിപ്പെടുത്തിയത്. ജനാധിപത്യത്തെ അട്ടിമറിക്കാനാണ് ബിജെപിശ്രമമെന്നും ഗോഹില്‍ പറഞ്ഞു.