LiveTV

Live

National

സൈന്യം മനുഷ്യകവചമാക്കിയ ഫാറൂഖ് അഹമ്മദിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

സൈന്യം മനുഷ്യകവചമാക്കിയ ഫാറൂഖ് അഹമ്മദിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി
Summary
കല്ലേറു ചെറുക്കാന്‍ ജമ്മു കശ്മീര്‍ സൈന്യം മനുഷ്യ കവചമാക്കിയ ഫാറൂഖ് അഹമ്മദ് ദറിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്.

കല്ലേറു ചെറുക്കാന്‍ ജമ്മു കശ്മീര്‍ സൈന്യം മനുഷ്യ കവചമാക്കിയ ഫാറൂഖ് അഹമ്മദ് ദറിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്. സംസ്ഥാന സര്‍ക്കാരിനോട് ജമ്മു കശ്മീര്‍ മനുഷ്യവകാശ കമ്മീഷനാണ് ഉത്തരവിട്ടത്. ശ്രീനഗര്‍ ഉപതെരഞ്ഞടുപ്പില്‍ വോട്ട് ചെയ്ത് മടങ്ങുകയായിരുന്ന ഫാറൂഖിനെ ജീപ്പിനു മുമ്പില്‍ കെട്ടിവച്ച സൈനിക നടപടി വലിയ വിവാദമായിരുന്നു.

സൈന്യം മനുഷ്യകവചമാക്കിയ ഫാറൂഖ് അഹമ്മദിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

സംഭവത്തില്‍ ഉത്തരവാദിയായ സൈനികനെ പിന്നീട് സൈന്യം അഭിനന്ദിച്ചതും കേന്ദ്ര മന്ത്രിമാര്‍ പിന്തുണ നല്‍കിയതും വിവാദത്തിന് വഴി വെച്ചിരുന്നു. മാനഹാനി, ശാരീരികവും മാനസികവുമായ പീഡനം, സമ്മര്‍ദം ചെലുത്തല്‍, നിയമവിരുദ്ധമായ കസ്റ്റഡി, അനധികൃതമായി തടങ്കലില്‍ വെക്കുക തുടങ്ങിയ കാര്യങ്ങള്‍ പരിഗണിച്ചാണ് ഫാറൂഖ് അഹമ്മദിന് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടത്. അന്ന് ഫാറൂഖ് അനുഭവിച്ച മാനസിക ക്ലേശം അദ്ദേഹത്തെ എക്കാലവും വേട്ടയാടി കൊണ്ടിരിക്കുമെന്നും ഉത്തരവ് പുറപ്പെടുവിച്ചുകൊണ്ട് റിട്ട. ജസ്റ്റിസ് ബിലാല്‍ നസ്‍കി പറഞ്ഞു. ആറാഴ്ചക്കുള്ളില്‍ ഉത്തരവ് നടപ്പാക്കണമെന്നാണ് മനുഷ്യാവകാശ കമ്മീഷന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.