LiveTV

Live

National

‌കൂട്ടബലാത്സംഗ ഇരക്ക് നേരെ നാലാം തവണയും ആസിഡ് ആക്രമണം

Summary
നാലാം തവണയാണ് യുവതിക്ക് നേരെ ആസിഡ് ആക്രമണം നടക്കുന്നത്.

ഉത്തര്‍പ്രദേശില്‍ ഒമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് കൂട്ടബലാത്സംഗത്തിന് ഇരയായ യുവതിക്ക് നേരെ വീണ്ടും ആസിഡ് ആക്രമണം. നാലാം തവണയാണ് യുവതിക്ക് നേരെ ആസിഡ് ആക്രമണം നടക്കുന്നത്.

‌കൂട്ടബലാത്സംഗ ഇരക്ക് നേരെ നാലാം തവണയും ആസിഡ് ആക്രമണം

രാത്രി വെള്ളമെടുക്കാന്‍ ഹോസ്റ്റലില്‍ നിന്നും പുറത്ത് ഇറങ്ങിയപ്പോഴായിരുന്നു ആസിഡ് ആക്രമണം. യുവതിയുടെ സുരക്ഷയ്ക്കായി നിയോഗിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ ഹോസ്റ്റലില്‍ ഉണ്ടായിരുന്ന സമയത്ത് തന്നെയായിരുന്നു സംഭവം. ആസിഡ് വീണ് മുഖത്ത് പൊള്ളലേറ്റ യുവതിയെ ലക്നൗ കിങ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ പ്രവേശിപ്പിച്ചു. മൂന്നു മാസം മുമ്പും യുവതിയ്ക്ക് നേരെ ആക്രമണമുണ്ടായിരുന്നു. ട്രെയിനില്‍ വച്ച് യുവതിയെ ആക്രമിക്കുകയും ബലംപ്രയോഗിച്ച് ആസിഡ് കുടിപ്പിക്കുകയുമായിരുന്നു. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആശുപത്രിയിലെത്തി യുവതിയെ സന്ദര്‍ശിക്കുകയും ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുകയും ചെയ്തിരുന്നു. 2008ല്‍ റായ്ബറേലിയിലെ ഉന്‍ഛാര്‍ നഗരത്തില്‍ വച്ചാണ് യുവതി കൂട്ടബലാത്സംഗത്തിന് ഇരയാകുന്നത്. സംഭവത്തെ തുടര്‍ന്ന് രണ്ട് പേരെ അന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇതിനു ശേഷം 2011ലാണ് യുവതിയ്ക്ക് നേരെ ആദ്യ ആസിഡ് ആക്രമണമുണ്ടായത്. പിന്നീട് 2013ല്‍ യുവതിയ്ക്ക് നേരെ വീണ്ടും ആസിഡ് ആക്രമണമുണ്ടായി. ബാലാത്സംഗ കേസില്‍ അറസ്റ്റിലായവര്‍ തന്നെയാണ് ആസിഡ് ആക്രമണങ്ങള്‍ക്ക് പിന്നിലെന്നാണ് വിലയിരുത്തല്‍. ലക്നൌവിലെ ഒരു കഫേയിലാണ് യുവതി ജോലി ചെയ്യുന്നത്. ആസിഡ് ആക്രമണത്തിന്റെ ഇരകള്‍ ചേര്‍ന്ന് തുടങ്ങിയ സംരംഭമാണ് ഈ കഫേ.