LiveTV

Live

National

ആര്‍മി ക്യാമ്പിന് നേരെ തീവ്രവാദി ആക്രമണം

ആര്‍മി ക്യാമ്പിന് നേരെ തീവ്രവാദി ആക്രമണം
Summary
കഴിഞ്ഞദിവസം ബിജ്ബിഹാരയില്‍ ഏറ്റുമുട്ടലില്‍ ലഷ്ക്കര്‍ ഇ തൊയ്ബ് ജില്ലാ കമാണ്ടര്‍ ജുനൈദ് മട്ടുവടക്കം 3 തീവ്രവാദികളെ സൈന്യം കൊലപ്പെടുത്തിയിരുന്നു. ഇതിന് പ്രതികാരമായി വൈകുന്നേരം..

കശ്മീരിലെ അനന്ത് നാഗില്‍ സിആര്‍പിഎഫ്, ആര്‍മി ക്യാമ്പുകള്‍ക്ക് നേരെ തീവ്രവാദി ആക്രമണം. രാവിലെയാണ് ബിജ്ബിഹാരയിലെ സൈനിക കോംപ്ലക്സിന് നേരെയായിരുന്നു ആക്രമണം. ആക്രമണത്തില്‍ ആളപായമില്ല. പ്രദേശം വളഞ്ഞ സൈന്യം തിരച്ചില്‍ ശക്തമാക്കി. കഴിഞ്ഞദിവസം ബിജ്ബിഹാരയില്‍ ഏറ്റുമുട്ടലില്‍ ലഷ്ക്കര്‍ ഇ തൊയ്ബ് ജില്ലാ കമാണ്ടര്‍ ജുനൈദ് മട്ടുവടക്കം 3 തീവ്രവാദികളെ സൈന്യം കൊലപ്പെടുത്തിയിരുന്നു. ഇതിന് പ്രതികാരമായി വൈകുന്നേരം അനന്ത് നാഗില്‍ തീവ്രവാദികള്‍ 6 പൊലീസുകാരെ കൊലപ്പെടുത്തുകയും ചെയ്തു.