LiveTV

Live

National

നാലുവയസുകാരിക്ക് നേരെ ബലാത്സംഗശ്രമം: യുവാവിനെ നാട്ടുകാര്‍ അടിച്ചുകൊന്നു

നാലുവയസുകാരിക്ക് നേരെ ബലാത്സംഗശ്രമം: യുവാവിനെ നാട്ടുകാര്‍ അടിച്ചുകൊന്നു
Summary
കിഴക്കൻ ഡൽഹിയിലെ പാണ്ഡവ നഗറിൽ നാലുവയസുകാരിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച യുവാവിനെ..

കിഴക്കൻ ഡൽഹിയിലെ പാണ്ഡവ നഗറിൽ നാലുവയസുകാരിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ അടിച്ചുകൊന്നു. 20 വയസ്സുകാരനായ ഗോലുവാണ് മരിച്ചത്.

നാലുവയസുകാരിക്ക് നേരെ ബലാത്സംഗശ്രമം: യുവാവിനെ നാട്ടുകാര്‍ അടിച്ചുകൊന്നു

കടയില്‍ പോയ കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് അമ്മ അന്വേഷിക്കുന്നതിനിടെ, ഗോലു കുട്ടിയുമായി പോകുന്നത് കണ്ട‍തായി പ്രദേശവാസി അറിയിക്കുകയായിരുന്നു. ഇതിനെതുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ കുട്ടിയുമായി ദുരൂഹസാഹചര്യത്തില്‍ ഗോലുവിനെ കണ്ടെത്തി. ഇതോടെ രോഷാകുലരായ നാട്ടുകാര്‍ കയ്യില്‍ കിട്ടിയ വടികളും കല്ലുകളും ഉപയോഗിച്ച് ഗോലുവിനെ ആക്രമിക്കുകയായിരുന്നു. ബോധരഹിതനായ ഇയാളെ പിന്നീട് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ആക്രമണം നടത്തിയവരെ പൊലീസിന് ഇതുവരെ തിരിച്ചറിയാനായിട്ടില്ല.

ഉത്തർപ്രദേശിലെ ബസ്തി സ്വദേശിയായ ഗോലു, പാണ്ഡവ നഗറിനടുത്തുള്ള ശശി ഗാർഡൻ ഏരിയയിലാണ് താമസിച്ചിരുന്നത്. ഇയാള്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍, മോഷണം തടയാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ചിലര്‍ ഗോലുവിനെ ആക്രമിക്കുകയായിരുന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം.