LiveTV

Live

National

ചരിത്രം കുറിച്ച് ഐഎസ്ആര്‍ഒ; ഭാരമേറിയ ജിസാറ്റ് 19 ഉപഗ്രഹം ഭ്രമണപഥത്തില്‍

ചരിത്രം കുറിച്ച് ഐഎസ്ആര്‍ഒ;  ഭാരമേറിയ ജിസാറ്റ് 19 ഉപഗ്രഹം ഭ്രമണപഥത്തില്‍
Summary
3136 കിലോ ഗ്രാം ഭാരമുള്ള ജിസാറ്റ് നൈന്റീന്റെ വിക്ഷേപണം വിജയിച്ചതോടെ, നാല് ടണ്‍ ഭാരമുള്ള ഉപഗ്രങ്ങളെ ഭ്രമണപഥത്തില്‍ എത്തിയ്ക്കുന്ന സാങ്കേതിക വിദ്യയില്‍ ഇന്ത്യ സ്വയംപര്യാപ്തമായി.

ഭാരമേറിയ വാര്‍ത്താവിനിയ ഉപഗ്രഹമായ ജിസാറ്റ് 19 വാര്‍ത്താവിനിമയ ഉപഗ്രഹം ഐഎസ്ആര്‍ഒ വിജയകരമായി ഭ്രമണപഥത്തില്‍ എത്തിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ സ്പേസ് സെന്ററില‍ നിന്നു വിക്ഷേപിച്ച ഉപഗ്രഹം 964.8 സെക്കന്‍ഡുകള്‍കൊണ്ടാണ് ഭ്രമണപഥത്തില്‍ എത്തിയത്. ഐഎസ്ആര്‍ഒ നിര്‍മിച്ചതില്‍ ഏറ്റവും ഭാരം കൂടിയ ജിഎസ്എല്‍വി മാര്‍ക്ക് ത്രീ ഉപഗ്രഹവിക്ഷേപണ വാഹനമാണ് ഇതിനായി ഉപയോഗിച്ചത്.

വൈകിട്ട് 5.28. സതീഷ് ധവാന്‍ സ്പേസില്‍ നിന്ന് ഇന്ത്യന്‍ ബഹിരാകാശ പര്യവേഷണത്തിന് പുതിയൊരു അധ്യായം കുറിച്ച്, ജിഎസ്എല്‍വി മാര്‍ക് ത്രീ പറന്നുയര്‍ന്നു. വാര്‍ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ് നൈന്റീനുമായി. രണ്ട് മിനിറ്റ് ഇരുപത് സെക്കന്‍ഡിന്റെ ആദ്യഘട്ടവും അഞ്ച് മിനിറ്റ് ഇരുപത് സെക്കന്‍ഡിന്റെ രണ്ടാംഘട്ടവും പിന്നിട്ട്.ജിഎസ്എല്‍വി മാര്‍ക് ത്രീ കുതിച്ചു.

പതിമൂന്നാം മിനിറ്റിലെ ഏറ്റവും സുപ്രധാനമായ മൂന്നാംഘട്ടം. ക്രയോജനിക് എന്‍ജിനുകള്‍ പ്രവര്‍ത്തനക്ഷമമായി. 16 മിനിറ്റും അഞ്ച് സെക്കന്‍ഡും കൊണ്ട് ജിസാറ്റ് നൈന്റീന്‍ ഭ്രമണപഥത്തില്‍. 3136 കിലോ ഗ്രാം ഭാരമുള്ള ജിസാറ്റ് നൈന്റീന്റെ വിക്ഷേപണം വിജയിച്ചതോടെ, നാല് ടണ്‍ ഭാരമുള്ള ഉപഗ്രങ്ങളെ ഭ്രമണപഥത്തില്‍ എത്തിയ്ക്കുന്ന സാങ്കേതിക വിദ്യയില്‍ ഇന്ത്യ സ്വയംപര്യാപ്തമായി.