LiveTV

Live

National

ബുക്ക് ചെയ്തിട്ടും സീറ്റ് ലഭിച്ചില്ല; റെയില്‍വെ 75000 രൂപ നഷ്ടപരിഹാരം നല്‍കണം

ബുക്ക് ചെയ്തിട്ടും സീറ്റ് ലഭിച്ചില്ല;  റെയില്‍വെ 75000 രൂപ നഷ്ടപരിഹാരം നല്‍കണം
Summary
റിസര്‍വ് ചെയ്ത സീറ്റില്‍ മറ്റൊരാള്‍ ഇരുന്നിട്ടും നടപടിയെടുക്കാത്ത ടിക്കറ്റ് ചെക്കറിന്‍റെ ശമ്പളത്തില്‍ നിന്ന് 75000 രൂപ ഉപഭോക്താവിന് നല്‍കണമെന്നാണ് വിധി

ട്രെയിനില്‍ റിസര്‍വേഷനോടുകൂടി യാത്ര ചെയ്യുന്നതിനിടെ യാത്രക്കാരന്‍ നേരിട്ട അസൗകര്യത്തിന് ഇന്ത്യന്‍ റെയില്‍വെ നഷ്ടപരിഹാരം നല്‍കണം. യാത്രക്കാരന് 75000 രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് ഇന്ത്യന്‍ റെയില്‍വെയോട് ഡല്‍ഹി ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ആവശ്യപ്പെട്ടത്. റിസര്‍വ് ചെയ്ത സീറ്റില്‍ മറ്റൊരാള്‍ ഇരുന്നിട്ടും നടപടിയെടുക്കാത്ത ടിക്കറ്റ് ചെക്കറിന്‍റെ ശമ്പളത്തില്‍ നിന്ന് 75000 രൂപ ഉപഭോക്താവിന് നല്‍കണമെന്നാണ് വിധി.

2013ല്‍ ദക്ഷിണ്‍ എക്സ്പ്രസില്‍ യാത്ര ചെയ്ത ഡല്‍ഹി സ്വദേശി വി വിജയകുമാറാണ് ഉപഭോക്തൃ കോടതിയില്‍ പരാതിപ്പെട്ടത്. വിശാഖപട്ടണത്തു നിന്ന് ഡല്‍ഹിയിലോക്കായിരുന്നു യാത്ര. തന്‍റെ സീറ്റില്‍ റിസര്‍വ് ചെയ്യാത്ത മറ്റൊരു യാത്രക്കാരന്‍ ഇരുന്നിട്ടും ടിക്കറ്റ് ചെക്കര്‍ നടപടിയെടുത്തില്ലെന്നായിരുന്നു പരാതി.

റിസര്‍വ്വ് ചെയ്ത സീറ്റ് യാത്രക്കാരന് ഉറപ്പാക്കുന്നതില്‍ പരാജയപ്പെട്ടു എന്ന് ചൂണ്ടിക്കാട്ടിയാണ് ടിക്കറ്റ് ചെക്കറിന്റെ ശമ്പളത്തില്‍ നിന്ന് 75000 രൂപ നഷ്ടപരിഹാരമായി ഉപഭോക്താവിന് നല്‍കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടത്.