LiveTV

Live

National

ചെക്കന്‍ ആളൊരു ഹീറോ തന്നെ!!

ചെക്കന്‍ ആളൊരു ഹീറോ തന്നെ!!
Summary
തെരുവ് നായകളെ കണ്ട് പതറാതെ അവയെ ഓടിച്ചുവിടുന്ന 'ആണ്‍കുട്ടി'യുടെ വീഡിയോ വൈറല്‍

ആക്രമിക്കാനെത്തിയ നാല് നായകളെ പേടിപ്പിച്ച് തുരത്തിയോടിച്ച ഒരു കൊച്ച് കുഞ്ഞാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരം. തന്റെ വീടിന് മുന്നിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യമാണെന്ന് പറഞ്ഞ് മുദിരാജ് കൃഷ്ണയെന്ന വ്യക്തി യൂട്യൂബില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനകം വൈറലായിക്കഴിഞ്ഞു. മെയ് 27ന് രാത്രി 12.40 നാണ് സംഭവമെന്നും അദ്ദേഹം പോസ്റ്റിന് താഴെ കുറിച്ചിട്ടുണ്ട്. ഹൈദരാബാദിലെ കുകത്പള്ളിയിലെ മൂസാപെത് ജനതാനഗറില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍.

ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും കൂടി നടന്നുവരുന്നതാണ് ദൃശ്യങ്ങളിലുള്ളത്. തെരുവില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന നായകള്‍ പെട്ടെന്ന് എഴുന്നേല്‍ക്കുകയും കുട്ടികള്‍ക്ക് നേരെ കുതിക്കുകയുമായിരുന്നു. ഒന്നും നോക്കാതെ വാണം വിട്ട സ്പീഡീല്‍ പെണ്‍കുട്ടി ഉടനെ തിരിച്ചോടി. എന്നാല്‍ ആണ്‍കുട്ടി, ആണ്‍കുട്ടിയായിത്തന്നെ അവിടെ നില്‍ക്കുകയായിരുന്നു. ഒരുമിനിറ്റോളം കയ്യില്‍ കല്ലുണ്ടെന്ന തരത്തില്‍ അവയെ എറിഞ്ഞോടിക്കുന്നതുപോലെ അഭിനയിച്ചാണ് അവന്‍ ചെറുത്തുനിന്നത്. പിന്നീട് വളരെ ശാന്തനായി നടന്നുപോകുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ചെക്കന്‍ ആളൊരു ഹീറോ തന്നെ!!