LiveTV

Live

National

കശ്മീരില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ റെയ്ഡ്

കശ്മീരില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ റെയ്ഡ്
Summary
കശ്മീരിലെ വിഘടനവാദി നേതാക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും ദേശിയ അന്വേഷണ ഏജന്‍സികള്‍ റെയ്ഡ് നടത്തുന്നു. ജമ്മുകശ്മീരില്‍ ആഭ്യന്ത്രരപ പ്രശ്നങ്ങളുണ്ടാക്കാന്‍..

കശ്മീരിലെ വിഘടനവാദി നേതാക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും ദേശിയ അന്വേഷണ ഏജന്‍സികള്‍ റെയ്ഡ് നടത്തുന്നു. ജമ്മുകശ്മീരില്‍ ആഭ്യന്ത്രരപ പ്രശ്നങ്ങളുണ്ടാക്കാന്‍ വിഘടനവാദികള്‍ പാക്കിസ്ഥാനില്‍ നിന്ന് പണം വാങ്ങുന്നുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് റെയ്ഡ്.

കശ്മീരില്‍ കലാപം സൃഷ്ടിക്കാന്‍ പാക്കിസ്ഥാനിലെ തീവ്രവാദസംഘടനകളില്‍ നിന്നും മറ്റുമായി വിഘടനവാദികളായ ഹുറീയത്ത് കോണ്‍ഫറന്‍സ് പണം വാങ്ങുന്നുണ്ടെന്ന നേതാക്കളുടെ വെളിപ്പെടുത്തല്‍ ഒരു ദേശിയമാധ്യമമാണ് പുറത്തുവിട്ടത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ ചോദ്യം ചെയ്യലുകളെ തുടര്‍ന്നാണ് ദേശീയ അന്വേഷണ ഏജന്‍സി പരിശോധനകള്‍ നടത്തുന്നത്.

ഹുറിയത്ത് നേതാക്കളുടെ വീടുകളിലും ഓഫീസുകളിലും വാണിജ്യസ്ഥാപനങ്ങളിലുമായി 14 ഇടത്താണ് കശ്മീരില്‍ റെയ്ഡ് നടക്കുന്നത്. ഇവര്‍ക്ക് പണം ഹവാല ഇടപാടിലൂടെ കൈമാറിയവരുടെ ഡല്‍ഹി, ഹരിയാന എന്നിവിടങ്ങളിലെ 8 കേന്ദ്രങ്ങളിലും ഒപ്പം റെയ്ഡ് നടക്കുന്നുണ്ട്. നേരത്തെ ഹുറിയത്ത് നേതാക്കള്‍ക്കൊപ്പം ലഷ്ക്കര്‌ ഇ തൊയിബ്ബ സ്ഥാപകന്‍ ഹാഫിസ് സെയ്ദിനേയും പ്രതിചേര്‍ച്ച് എന്‍ഐഎ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

അതിനിടെ ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം കശ്മീരിലെ പൂഞ്ച് അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ വീണ്ടും ഷെല്ലാക്രമണം നടത്തി. ആക്രമണത്തില്‍ ഒരു പ്രദേശവാസിക്ക് പരിക്കേറ്റിട്ടുണ്ട്. വ്യാഴാഴ്ച്ച പാക്ക് ആക്രമണത്തില്‍ഒരാള്‍ കൊല്ലപ്പെടുകയും 2 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പ്രദേശത്ത് ഇപ്പോഴും വെടിവെപ്പ് തുടരുകയാണ്.