LiveTV

Live

National

വീല്‍ചെയര്‍ ലഭിച്ചില്ല; രോഗിയായ ഭര്‍ത്താവിനെ ഭാര്യ തറയിലൂടെ വലിച്ചിഴച്ച് കൊണ്ടുപോയി

വീല്‍ചെയര്‍ ലഭിച്ചില്ല; രോഗിയായ ഭര്‍ത്താവിനെ ഭാര്യ തറയിലൂടെ വലിച്ചിഴച്ച് കൊണ്ടുപോയി
Summary
എഴുന്നേറ്റുനില്‍ക്കാന്‍ പോലും കഴിയാത്ത 75കാരന്‍ ഭര്‍ത്താവിനെ ഭാര്യ കാലില്‍ പിടിച്ചു വലിച്ചുകൊണ്ടുപോകുന്ന ദൃശ്യമാണ് പുറത്തുവന്നത്

വീല്‍ചെയറോ സ്ട്രെച്ചറോ ലഭിക്കാഞ്ഞത് മൂലം രോഗിയായ ഭര്‍ത്താവിനെ ഭാര്യ തറയിലൂടെ വലിച്ചിഴച്ച് കൊണ്ടുപോകുന്ന ദാരുണമായ ദൃശ്യങ്ങള്‍ പുറത്ത്. കര്‍ണാടകയിലെ ഷിമോഗയിലാണ് സംഭവം.

എഴുന്നേറ്റുനില്‍ക്കാന്‍ പോലും കഴിയാത്ത 75കാരന്‍ അമിര്‍ സാബിനെ ഭാര്യ ഫമീദ കാലില്‍ പിടിച്ചു വലിച്ചുകൊണ്ടുപോകുന്ന ദൃശ്യമാണ് പുറത്തുവന്നത്. സ്കാന്‍ ചെയ്യാന്‍ വേണ്ടിയാണ് അമിര്‍ സാബിനെ ഭാര്യയ്ക്ക് തറയില്‍ കൂടി വലിച്ചുകൊണ്ടുപോകേണ്ടിവന്നത്. സ്ട്രെച്ചറോ വീല്‍ചെയറോ അനുവദിക്കണമെന്ന് അപേക്ഷിച്ചെങ്കിലും ലഭിച്ചില്ല. മെയ് 31ന് ഉച്ച കഴിഞ്ഞ് മക്ഗാന്‍ ആശുപത്രിയിലാണ് സംഭവം നടന്നത്.

ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മെയ് 25നാണ് അമിര്‍ സാബിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മെയ് 30ന് സ്കാന്‍ ചെയ്യണമെന്ന് ഡോക്ടര്‍ നിര്‍ദേശിക്കുകയായിരുന്നു. ആശുപത്രിയില്‍ ആവശ്യത്തിന് വീല്‍ചെയറുകളും സ്ട്രെച്ചറുകളുമുള്ളപ്പോഴാണ് ആശുപത്രി അധികൃതരുടെ അനാസ്ഥയെ തുടര്‍ന്ന് രോഗിയെ വലിച്ചിഴച്ച് കൊണ്ടുപോവേണ്ടിവന്നത്. സംഭവത്തില്‍ ആരോഗ്യമന്ത്രി രമേഷ് കുമാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.