LiveTV

Live

National

ആധാര്‍ കാര്‍ഡില്ലെങ്കില്‍ യുപിയില്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണില്ല

ആധാര്‍ കാര്‍ഡില്ലെങ്കില്‍ യുപിയില്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണില്ല
Summary
അധാര്‍ കാര്‍ഡില്ലെങ്കില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്കൂളുകളില്‍ ഉച്ചഭക്ഷണം നല്‍കില്ലെന്ന് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍.

അധാര്‍ കാര്‍ഡില്ലെങ്കില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്കൂളുകളില്‍ ഉച്ചഭക്ഷണം നല്‍കില്ലെന്ന് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍. ജൂണ്‍ 30 മുതല്‍ തീരുമാനം നിലവില്‍ വരും. വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറാണ് ഇതി സംബന്ധിച്ച സര്‍ക്കുലര്‍ അയച്ചത്.

ആധാര്‍ കാര്‍ഡ് ഇല്ലാത്തവര്‍ സ്കൂളുകളില്‍ വിതരണം ചെയ്യുന്ന ഉച്ചഭക്ഷണത്തിന് അര്‍ഹരല്ലെന്ന് സര്‍ക്കുലറില്‍ പറയുന്നു. നിലവില്‍ 20 ശതമാനത്തില്‍ താഴെ വിദ്യാര്‍ത്ഥികള്‍ക്കേ ആധാര്‍ കാര്‍ഡുള്ളൂ. ഇതോടെ ഭൂരിപക്ഷം വിദ്യാര്‍ഥികള്‍ക്കും ഉച്ചഭക്ഷണം ലഭിക്കാത്ത സാഹചര്യമുണ്ടാകുമെന്ന് വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

വിദ്യാര്‍ഥികള്‍ക്ക് ആധാര്‍ കാര്‍ഡ് ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് സ്കൂള്‍ അധികൃതര്‍.