LiveTV

Live

National

സര്‍ക്കാര്‍ കോണ്‍ട്രാക്ടര്‍മാര്‍ക്ക് നിര്‍മാണസാമഗ്രികള്‍ വാങ്ങാന്‍ പുതിയ പോര്‍ട്ടല്‍

Summary
കേന്ദ്ര ഗതാഗതമന്ത്രാലയമാണ് ഇനാം പ്രോ പ്ലസ് എന്ന വെബ് സൈറ്റ് തുടങ്ങിയിരിക്കുന്നത്

സര്‍ക്കാര്‍ കോണ്‍ട്രാക്ടര്‍മാര്‍ക്ക് നിര്‍മാണ സാമഗ്രികള്‍ വാങ്ങാന്‍ ഇനി മുതല്‍ വെബ് പോര്‍ട്ടലും. കേന്ദ്ര ഗതാഗത മന്ത്രാലയമാണ് ഇനാം പ്രോ പ്ലസ് എന്ന വെബ് സൈറ്റ് തുടങ്ങിയിരിക്കുന്നത്. സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിലൂടെ നിര്‍മാണം നിശ്ചിതസമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാകുമെന്നാണ് കണക്കുകൂട്ടല്‍.

സര്‍ക്കാര്‍ കോണ്‍ട്രാക്ടര്‍മാര്‍ക്ക് നിര്‍മാണത്തിന് സിമന്റ് ലഭ്യമാക്കാനായി നേരത്തെ തുടങ്ങിയ വെബ് പോര്‍ട്ടല്‍ നവീകരിച്ചാണ് ഇനാം പ്രോ പ്ലസ് എന്ന പുതിയ സംരംഭത്തിന് കേന്ദ്ര ഗതാഗതമന്ത്രാലയം തുടക്കമിട്ടത്. പുതിയ വെബ് പോര്‍ട്ടലിലൂടെ കരാറുകാര്‍ക്ക് നിര്‍മാണത്തിനുവേണ്ട വസ്തുക്കള്‍ക്ക് പുറമെ യന്ത്രങ്ങളും വാഹനങ്ങളുമെല്ലാം വാങ്ങാം. പോര്‍ട്ടലിന്റെ ഉദ്ഘാടനം കേന്ദ്ര മന്ത്രി നിതിന്‍ ഗഡ് കരി നിര്‍വഹിച്ചു.

വിപണി വിലയേക്കാള്‍ കുറഞ്ഞവിലയില്‍ സിമന്‍റ് ഉള്‍പ്പടെയുള്ളവ നല്‍കാന്‍ രാജ്യത്തെ വിവിധ കമ്പനികള്‍ തയ്യാറായി മുന്നോട്ടുവന്നിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. സാമ്പത്തികവര്‍ഷം മുഴുവനും സിമന്റ് പോലുള്ള ഉത്പന്നങ്ങളുടെ വില പോര്‍ട്ടലിലൂടെയുള്ള വില്‍പ്പനയില്‍ കൂട്ടില്ലെന്നും അധികൃതര്‍ അവകാശപ്പെട്ടു.