LiveTV

Live

National

ജമ്മുവില്‍ സൈന്യം തീവ്രവാദവേട്ട ഊര്‍ജ്ജിതമാക്കി

ജമ്മുവില്‍ സൈന്യം തീവ്രവാദവേട്ട ഊര്‍ജ്ജിതമാക്കി
Summary
ഇന്നലെ വൈകിട്ട് സൈന്യം നടത്തിയ തിരച്ചിലില്‍ 5 ലഷ്കറെ ത്വയ്ബ പ്രവര്‍ത്തകര്‍ പിടിയിലായിരുന്നു

ജമ്മുകശ്മീരില്‍ സൈന്യം തീവ്രവാദവേട്ട ഊര്‍ജ്ജിതമാക്കി. ഇന്നലെ വൈകിട്ട് സൈന്യം നടത്തിയ തിരച്ചിലില്‍ 5 ലഷ്കറെ ത്വയ്ബ പ്രവര്‍ത്തകര്‍ പിടിയിലായിരുന്നു. അതിര്‍ത്തിയില്‍ പാകിസ്താന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന പ്രകോപനങ്ങള്‍ക്കും സൈന്യം ശക്തമായ തിരിച്ചടിയാണ് നല്‍കുന്നത്.

ജമ്മുവില്‍ സൈന്യം തീവ്രവാദവേട്ട ഊര്‍ജ്ജിതമാക്കി

ജമ്മുകശ്മീരിലെ ബന്ദിപോരയില്‍ ഇന്നലെ സൈന്യം നടത്തിയ തിരച്ചിലിലാണ് ലഷ്കറെ ത്വയ്ബ ഭീകരര്‍ പിടിയിലായത്. ഭീകരുടെ പക്കല്‍ നിന്ന് നിരവധി ആയുധങ്ങളും കണ്ടെടുത്തു. താഴ്‌വരയിലെ ഭീകരപ്രവര്‍ത്തനം പൂര്‍ണമായി അവസാനിപ്പിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ആഭ്യന്തരമന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനെ തുടര്‍ന്നാണ് മേഖലയില്‍ തെരച്ചില്‍ വ്യാപകമാക്കിയത്. ജമ്മു കാശ്മീരിലെ സോപോറില്‍ ഇന്നലെ സൈന്യം രണ്ട് തീവ്രവാദികളെ വധിച്ചിരുന്നു. കശ്മീരിലെ 12 തീവ്രവാദികളുടെ ചിത്രങ്ങളും സൈന്യം പുറത്ത് വിട്ടിട്ടുണ്ട്. കശ്മീരിന്റെ വിവിധ ഇടങ്ങളില്‍ സൈന്യവും പ്രദേശവാസികളും തമ്മിലുള്ള സംഘര്‍ഷവും നിലനില്‍ക്കുന്നുണ്ട്. നുഴഞ്ഞ് കയറ്റസാധ്യത മുന്‍നിര്‍ത്തി അതിര്‍ത്തി മേഖലയിലെ സുരക്ഷക്രമീകരണങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ഇന്നലെയും സൈന്യം നുഴഞ്ഞ്കയറ്റശ്രമം പരാജയപ്പെടുത്തിയിരുന്നു. ഇവരില്‍ നിന്ന് ആയുധങ്ങളും പണവും പിടിച്ചെടുത്തെന്നും സൈന്യം അറിയിച്ചു. പൂഞ്ചില്‍ പാകിസ്താന്റെ ഭാഗത്ത് നിന്നുള്ള പ്രകോപനങ്ങള്‍ക്ക് സൈന്യം ശക്തമായ തിരിച്ചടിയാണ് ഇന്നലെ നല്‍കിയത്.5 പാക്സൈനികരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. പാകിസ്താന്റെ ഭാഗത്ത് നിന്നുള്ള പ്രകോപനങ്ങള്‍ക്ക് അതേരീതിയില്‍ തിരിച്ചടി നല്‍കാനാണ് സൈന്യത്തിന് നല്‍കിയിരിക്കുന്ന നിര്‍ദേശം.