LiveTV

Live

National

ചെന്നൈ ടി നഗറിൽ വൻ അഗ്നിബാധ; കെട്ടിടം തകർന്നു വീണു

ചെന്നൈ ടി നഗറിൽ വൻ അഗ്നിബാധ; കെട്ടിടം തകർന്നു വീണു
Summary
കെട്ടിടത്തിന് സമീപത്തെ ആളുകളെ ഒഴിപ്പിക്കുകയാണ്. അറുപതോളം ഫയര്‍ എഞ്ചിനുകള്‍ ചേര്‍ന്നാണ് തീയണക്കുന്നത്..

ചെന്നൈ ടി നഗറിൽ വൻ അഗ്നിബാധയുണ്ടായ കെട്ടിടം തീപിടിച്ച് തകര്‍ന്നു. ചെന്നൈ സില്‍ക്ക്സിന്റെ ഏഴു നില കെട്ടിടത്തിന്റെ 5 നിലകളാണ് തകര്‍ന്നത്. 60 ഓളം ഫയര്‍ എഞ്ചിനുകള്‍ ചേര്‍ന്നാണ് തീയണച്ചത്. സംഭവത്തില്‍ സ്ഥാപന മാനേജര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

ഇന്നലെയാണ് ചെന്നൈ സിൽക്​സി​ന്റെ കെട്ടിടത്തിൽ തീപിടുത്തമുണ്ടായത്​. ടി നഗറിലെ ഉസ്മാന്‍ റോഡിലാണ് കെട്ടിടം. ഇന്ന് പുലര്‍ച്ചെമൂന്നരയോടെ കെട്ടിടം തകര്‍ന്നു തുടങ്ങി. മുന്നറിയിപ്പിനെത്തുടര്‍ന്ന് പ്രദേശവാസികളെ സ്ഥലത്തു നിന്ന് നേരത്തെ ഒഴിപ്പിച്ചിരുന്നു. കെട്ടിടത്തി​​െൻറ താഴത്തെ നിലയിലാണ് ആദ്യം തീപടര്‍ന്നത്. പഴക്കമുള്ളതാണ് കെട്ടിടം. കേന്ദ്രീകൃത എ.സി സംവിധാനമായിമായിരുന്നു കെട്ടിടത്തില്‍. ജനലുകളുമില്ല. ഇതോടെ തീയണക്കാന്‍ ഏറെ പാടുപെട്ടു.

തീയണച്ചതും ഏഴാം നിലയിലെ കാൻറീൻ ജീവനക്കാരെ രക്ഷപ്പെടുത്തിയതും സ്‌കൈ ലിഫ്റ്റ് ഉപയോഗിച്ചാണ്​​. അഗ്നിബാധയിൽ കോടികളുടെ നഷ്ടമുണ്ടായി. ചെന്നൈ സിൽക്​സ്​ മാനേജർ രവീന്ദ്രനെതിരെ കേസെടുത്തു. കെട്ടിട നിർമാണ ചട്ടം ലംഘിച്ചാണ്​ വ്യാപാരസമുച്ചയം നിർമിച്ചതെന്നും ആരോപണമുയർന്നിട്ടുണ്ട്​. ഇത് തെളിഞ്ഞാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് ധനമന്ത്രി ഡി ജയകുമാര്‍ പറഞ്ഞു.