LiveTV

Live

National

'അനുമതി ഇല്ലാതെ മന്ത്രിമാരെ സന്ദര്‍ശിക്കാം'; പ്രതിച്ഛായ വീണ്ടെടുക്കാനൊരുങ്ങി എഎപി

'അനുമതി ഇല്ലാതെ മന്ത്രിമാരെ സന്ദര്‍ശിക്കാം'; പ്രതിച്ഛായ വീണ്ടെടുക്കാനൊരുങ്ങി എഎപി
Summary
അഴിമതി ആരോപണങ്ങള്‍ക്കും ആഭ്യന്തര കലഹങ്ങള്‍ക്കുമിടെ പ്രതിച്ഛായ വീണ്ടെടുക്കാനുള്ള ശ്രമങ്ങളുമായി എഎപി. ജനസന്പര്‍ക്ക പരിപാടിയുമായാണ് കെജ്രിവാള്‍ സര്‍ക്കാര്‍ ഇത്തവണ ജനങ്ങളിലേക്ക് ഇറങ്ങുന്നത്..

അഴിമതി ആരോപണങ്ങള്‍ക്കും ആഭ്യന്തര കലഹങ്ങള്‍ക്കുമിടെ പ്രതിച്ഛായ വീണ്ടെടുക്കാനുള്ള ശ്രമങ്ങളുമായി എഎപി. ജനസന്പര്‍ക്ക പരിപാടിയുമായാണ് കെജ്രിവാള്‍ സര്‍ക്കാര്‍ ഇത്തവണ ജനങ്ങളിലേക്ക് ഇറങ്ങുന്നത്. ആഴ്ചയില്‍ തിങ്കള്‍ മുതല്‍ വെള്ളിവരെ 10 മുതല്‍ 11 മണി വരെ ഏതൊരാള്‍ക്കും അനുമതി ഇല്ലാതെ മന്ത്രിമാരെ സന്ദര്‍ശിക്കാം എന്നതാണ് പരിപാടിയുടെ സവിശേഷത.

പാര്‍ട്ടിക്ക് അകത്ത് നിന്നുതന്നെ അഴിമതി ആരോപണങ്ങള്‍ ഉയരുകയും അത് മുഖ്യമന്ത്രിയെ ലക്ഷ്യമാക്കി ശക്തമാവുകയും ചെയ്തതോടയാണ് മുഖം മിനുക്കല്‍ പരിപാടികളുമായി എഎപി സര്‍ക്കാര്‍ സജ്ജീവമായത്.

പകര്‍ച്ച വ്യാധി രൂക്ഷമായപ്പോഴും മറ്റ് പ്രതിസന്ധി ഘട്ടങ്ങളിലും മന്ത്രിമാര്‍ ഡല്‍ഹിയിലില്ലാതിരുന്നതും പ്രതിപക്ഷത്തിന് സര്‍ക്കാരിനെ വിമര്‍ക്കാനുള്ള ആയുധമായിരുന്നു. ഇവയെല്ലാം മറികടക്കാനായാണ് കെജ്രിവാള്‍ സര്‍ക്കാര്‍ ജനസന്പര്‍ക്ക പരിപാടി തയ്യാറാക്കിയിരിക്കുന്നത്.

സര്‍ക്കാര്‍ സേവനങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ സമര്‍പ്പിക്കാനായി തിങ്കള്‍ മുതല്‍ വെള്ളി വരെ 10 മണി മുതല്‍ ഒരു മണിക്കൂര്‍ അനുമതി കൂടാതെ ആര്‍ക്കും സര്‍ക്കാര്‍ ഓഫീസുകളില്‍ എത്താനാകും.

നീതി ലഭിച്ചില്ലെങ്കില്‍ വകുപ്പ് മന്ത്രിമാരെയും അനുമതിയില്ലാതെ സന്ദര്‍ശിക്കാം. പരാതിയുമായി സമീപിക്കുന്പോള്‍ ഉദ്യോഗസ്ഥര്‍ ഇല്ലെങ്കില്‍ ഫോണ്‍ വഴി പരാതി സമര്‍പ്പിക്കാനുള്ള സൌകര്യവും ഒരുക്കിയിട്ടുണ്ട്. ജൂണ്‍ ഒന്ന് മുതലാണ് പദ്ധതി പ്രാബല്യത്തില്‍ വരിക.