LiveTV

Live

National

കശാപ്പ്‌ നിയന്ത്രണം; നടപ്പാക്കാനാവില്ലെന്ന്‌ തൃപുര സര്‍ക്കാര്‍

കശാപ്പ്‌ നിയന്ത്രണം; നടപ്പാക്കാനാവില്ലെന്ന്‌ തൃപുര സര്‍ക്കാര്‍
Summary
വിഷയത്തില്‍ കാര്യമായ പഠനം നടത്താതെയാണ്‌ കേന്ദ്രസര്‍ക്കാര്‍ പുതിയ നടപടിയെടുത്തത്‌.

കശാപ്പ്‌ നിയന്ത്രണത്തെക്കുറിച്ചുള്ള കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം നടപ്പാക്കാനാവില്ലെന്ന്‌ തൃപുര സര്‍ക്കാര്‍. പുതിയ വിജ്ഞാപനം ജനങ്ങളുടെ അഭിലാഷങ്ങള്‍ക്ക്‌ എതിരാണെന്ന്‌ തൃപുര പരിസ്ഥിതി മന്ത്രി അഗോരി ദെബ്ബാര്‍മ്മ പറഞ്ഞു. വിഷയത്തില്‍ കാര്യമായ പഠനം നടത്താതെയാണ്‌ കേന്ദ്രസര്‍ക്കാര്‍ പുതിയ നടപടിയെടുത്തത്‌.