LiveTV

Live

National

പ്ലസ്ടു പരീക്ഷയെഴുതിയ അമ്മയ്ക്കും മകനും ജയം; അച്ഛന് തോല്‍വി

പ്ലസ്ടു പരീക്ഷയെഴുതിയ അമ്മയ്ക്കും മകനും ജയം; അച്ഛന് തോല്‍വി
Summary
മകനൊപ്പം തുടര്‍ന്ന് പഠിക്കാന്‍ തന്നെയാണ് കല്യാണിയുടെ തീരുമാനം.

32കാരി കല്യാണി, തന്റെ ആടുകള്‍ പാടത്തുമേയുന്നതിനിടെ മരച്ചുവട്ടിലിരുന്നാണ് പ്ലസ്ടുപരീക്ഷയ്ക്ക് വേണ്ടി പഠിച്ചത്. 18 കാരന്‍ ബിപ്‍ലാബ് ആകട്ടെ പഠനത്തിനായി മണിക്കൂറുകള്‍ തന്നെ മാറ്റിവെച്ചിരുന്നു. 42 കാരന്‍ ബലറാം കൃഷിക്കാരനാണ്.. പ്ലസ്ടുപരീക്ഷയെഴുതാന്‍ കല്യാണിക്കും ബിപ്‍ലാബിനും ഒപ്പം ബലറാമും ഉണ്ടായിരുന്നു. പക്ഷേ പ്ലസ്ടു എന്ന കടമ്പ കടക്കാന്‍ ബലറാമിന് ആയില്ല. ബംഗാളിലെ ഈ അച്ഛനും അമ്മയും മകനും തീര്‍ത്തും വ്യത്യസ്തമാകുകയാണ്

.

പ്ലസ്ടു പരീക്ഷയെഴുതിയ അമ്മയ്ക്കും മകനും ജയം; അച്ഛന് തോല്‍വി

എട്ടാംക്ലാസില്‍ പഠിക്കുമ്പോഴാണ് കല്യാണിയുടെ വിവാഹം. മകന് പ്ലസ്ടുവിന് 253 മാര്‍ക്കാണ് ലഭിച്ചതെങ്കില്‍ 228 മാര്‍ക്കാണ് കല്യാണിയുടെ വിജയതിളക്കം. അച്ഛനും കൂടി ജയിച്ചിരുന്നെങ്കില്‍ ഞങ്ങളുടെ സന്തോഷം പൂര്‍ണമാകുമായിരുന്നു എന്ന് പറയുന്നു ബിപ്‍ലാബ്.

ബംഗാളിലെ നദിയ ജില്ലയിലെ ഹസ്രാപുര്‍ ഹൈസ്കൂളിലാണ് മൂവരും പഠിച്ചത്. ഒരേ ക്ലാസില്‍, യൂണിഫോം അണഞ്ഞ് മൂവരും ദിവസവും സ്കൂളില്‍ പോയി. പഠിച്ചതും ഒരോ വിഷയങ്ങള്‍- ബംഗാളി, ഇംഗ്ലീഷ്, ചരിത്രം, വിദ്യാഭ്യാസം, സംസ്കൃതം, ഫിലോസഫി.

ബിപ്‍ലാബിന് മാത്രമാണ് ട്യൂഷനുണ്ടായിരുന്നത്. വീട്ടിലെത്തിയാല്‍ ബിപ്‍ലാബ് അച്ഛനെയും അമ്മയെയും പഠിപ്പിക്കും. താന്‍ ഇംഗ്ലീഷിലും ഭര്‍ത്താവ് ചരിത്രത്തിലും കുറച്ച് പിറകിലായിരുന്നുവെന്ന് കല്യാണി സമ്മതിക്കുന്നു.

മകനൊപ്പം തുടര്‍ന്ന് പഠിക്കാന്‍ തന്നെയാണ് കല്യാണിയുടെ തീരുമാനം. മകനെ ചേര്‍ത്തുന്ന കോളജില്‍, അവന്‍ എടുക്കുന്ന വിഷയംതന്നെ താനും എടുക്കുമെന്ന് അവര്‍ പറയുന്നു. പഠനചെലവ് കുറയുമല്ലോ.

പ്ലസ്ടു പരീക്ഷയെഴുതിയ അമ്മയ്ക്കും മകനും ജയം; അച്ഛന് തോല്‍വി

തന്റെ പരീക്ഷാഫലം അറിഞ്ഞതില്‍ ബലറാം ഒട്ടും സന്തോഷത്തിലൊന്നുമല്ല. പരീക്ഷയ്ക്ക് ശേഷം താന്‍ വിജയപ്രതീക്ഷയിലായിരുന്നുവെന്നും ഇത് അപ്രതീക്ഷിതമാണെന്നുമാണ് അദ്ദേഹം പറയുന്നത്. പുനര്‍മൂല്യനിര്‍ണയത്തിന് കൊടുക്കാനൊരുങ്ങുകയാണ് ബലറാം. എന്നിട്ടും ഫലമില്ലെങ്കില്‍ അടുത്ത തവണ വീണ്ടും പരീക്ഷയെഴുതുമെന്നും ബലറാം പറയുന്നു. ഒന്നരയേക്കര്‍ സ്ഥലമുണ്ട് ബലറാമിന്. അവിടെ പച്ചക്കറി കൃഷിയും. അതിരാവിലെ എഴുന്നേറ്റ്, സ്കൂളില്‍ പോകുംമുമ്പ് കൃഷിപ്പണികള്‍ തീര്‍ക്കേണ്ടതുണ്ടായിരുന്നു.