LiveTV

Live

National

'കഴിയുന്നിടത്തോളം ഭക്ഷണം കൊടുക്കും, പിന്നെ റോഡിൽ ഉപേക്ഷിക്കേണ്ടിവരും'

'കഴിയുന്നിടത്തോളം ഭക്ഷണം കൊടുക്കും, പിന്നെ റോഡിൽ ഉപേക്ഷിക്കേണ്ടിവരും'
Summary
ഏകദേശം 200-300ഓളം എരുമകൾ എല്ലാ ദിവസവും ഇവിടെ വിറ്റുപോകാറുണ്ട്. എന്നാൽ ഇപ്പോൾ ഏകദേശം അതിന്റെ മൂന്നിലൊന്ന് കുറവ് വില്‍പനയാണ് നടക്കുന്നത്.

പടിഞ്ഞാറൻ ഉത്തർ പ്രദേശിലെ ബുലന്ദശഹറിൽ നിന്ന് ഏതാണ്ട് 22 കിലോമീറ്റർ ദൂരെ എല്ലാ തിങ്കളാഴ്ചയും നടക്കുന്ന ഒരു കാലിച്ചന്തയുണ്ട്. ആഴ്ചതോറും കാലിവിപണിയില്‍ സജീവമാകുന്ന ഈ ചന്തക്ക് ഒരു നൂറ്റാണ്ട് പഴക്കമുണ്ടെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ഈ തിങ്കളാഴ്ച, കാലിച്ചന്ത തികച്ചും ശൂന്യമായിരുന്നു.

'കഴിയുന്നിടത്തോളം ഭക്ഷണം കൊടുക്കും, പിന്നെ റോഡിൽ ഉപേക്ഷിക്കേണ്ടിവരും'

"ഏകദേശം 200-300ഓളം എരുമകൾ എല്ലാ ദിവസവും ഇവിടെ വിറ്റുപോകാറുണ്ട്. എന്നാൽ ഇപ്പോൾ ഏകദേശം അതിന്റെ മൂന്നിലൊന്ന് കുറവ് വില്‍പനയാണ് നടക്കുന്നത്." കന്നുകാലി വിപണിയിലെ മൂന്നാം തലമുറ കെയർ ടേക്കർ സയീദ് അമാൻ പറയുന്നു. കേന്ദ്രം കൊണ്ടുവന്ന പുതിയ നിയമമാണ് ഇതിനെല്ലാം കാരണമെന്നാണ് അദ്ദേഹം പറയുന്നത്. നിരോധം കൃഷിക്കാരുടെ വലിയൊരു വരുമാനത്തെയാണ് തടസ്സപ്പെടുത്തിയിരിക്കുന്നതെന്ന് മാർക്കറ്റ് നടത്തിപ്പുകാര്‍ പറയുന്നു.

"ഇപ്പോൾ ഞങ്ങളെയവർ എരുമകളെ വിൽക്കാൻ അനുവദിക്കുന്നില്ല. എന്റെ കയ്യില്‍ പണമില്ല. കൂടുതൽ എരുമകളെ കെട്ടിയിറക്കാനുള്ള സ്ഥലവുമില്ല. എന്റെ മാതാപിതാക്കൾ അസുഖം ബാധിച്ചു കിടപ്പിലാണ്." വിപണിയിൽ നിന്നും നാലു കിലോമീറ്റർ ദൂരെയുള്ള നരേഷ് കുമാർ(24) എന്ന പാചകക്കാരന്‍ പറയുന്നു. "എനിക്ക് കഴിയുന്നതുവരെ അവയ്ക്ക് ഞാന്‍ ഭക്ഷണം കൊടുക്കും. പിന്നെയെനിക്ക് അവരെ റോഡിൽ ഉപേക്ഷിക്കേണ്ടിവരും." നരേഷ് കുമാർ പറയുന്നു.

നിരവധി സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിഷേധത്തെ തുടർന്ന് നിരോധത്തിൽ നിന്ന് എരുമകളെയും പോത്തിനെയും ഒഴിവാക്കുന്നതായി സർക്കാർ അറിയിച്ചിരുന്നു. എന്നാൽ ഇതുവരെ തീരുമാനം എടുത്തിട്ടില്ല. സർക്കാർ ഓർഡർ പിൻവലിക്കാൻ അടുത്ത കുറച്ച് ദിവസങ്ങൾക്കുള്ളിൽ സുപ്രീംകോടതിയിൽ ഹർജി നൽകാനുള്ള ഒരുക്കത്തിലാണ് മാംസവ്യാപാരികള്‍.