LiveTV

Live

National

എന്തും വിളിച്ചു പറയാമെന്ന് കരുതരുതെന്ന് അര്‍ണബിനോട് ഹൈക്കോടതി

എന്തും വിളിച്ചു പറയാമെന്ന് കരുതരുതെന്ന് അര്‍ണബിനോട് ഹൈക്കോടതി
Summary
റിപ്പബ്ലിക്ക് ടിവി ചാനല്‍ മേധാവി അര്‍ണബ് ഗോസാമിക്ക് ഡല്‍ഹി ഹൈക്കോടതിയുടെ വിമര്‍ശം.

റിപ്പബ്ലിക്ക് ടിവി ചാനല്‍ മേധാവി അര്‍ണബ് ഗോസാമിക്ക് ഡല്‍ഹി ഹൈക്കോടതിയുടെ വിമര്‍ശം. ശശി തരൂര്‍ ഫയല്‍ ചെയ്ത മാനനഷ്ടക്കേസ് പരിഗണിക്കവേയാണ് വാചക കസര്‍ത്ത് കുറക്കാനും എന്തും വിളിച്ച് പറയരുതെന്നും കോടതി വിമര്‍ശിച്ചത്.

എന്തും വിളിച്ചു പറയാമെന്ന് കരുതരുതെന്ന് അര്‍ണബിനോട് ഹൈക്കോടതി

നിങ്ങള്‍ക്ക് നിങ്ങളുടെ വാര്‍ത്ത കൊടുക്കുകയും വസ്തുതകള്‍ നിരത്തുകയും ചെയ്യാം. പക്ഷേ ശശി തരൂരിന്റെ പേര് ഉപയോഗിക്കാനാവില്ല, എന്തും വിളിച്ച് പറയാമെന്ന് കരുതരുത് എന്നിങ്ങനെയായിരുന്നു കോടതി പരാമര്‍ശം. മാനനഷ്ടക്കേസില്‍ നാലാഴ്ചക്കം മറുപടി നല്‍കാനും കോടതി ആവശ്യപ്പെട്ടു. സുനന്ദ പുഷ്ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട വാര്‍ത്തയില്‍ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയെന്നാരോപിച്ചാണ് ശശി തരൂര്‍ കേസ് നല്‍കിയത്.