LiveTV

Live

National

കാന്‍സറിനോട് പടപൊരുതി സിബിഎസ്ഇ 12 ാം ക്ലാസ് പരീക്ഷയില്‍ വമ്പന്‍ജയം നേടിയ തുഷാര്‍ റിഷി

കാന്‍സറിനോട് പടപൊരുതി സിബിഎസ്ഇ 12 ാം ക്ലാസ് പരീക്ഷയില്‍ വമ്പന്‍ജയം നേടിയ തുഷാര്‍ റിഷി
Summary
ഇത് തുഷാര്‍ റിഷി എന്ന കൌമാരക്കാരന്‍റെ ജീവിതകഥയാണ്. മരണഭീതിയില്ലാതെ പൊരുതി ജയിക്കാനുള്ള ആത്മധൈര്യം കാണിച്ച തുഷാറിന്‍റെ അനുഭവകഥ.

ഇത് തുഷാര്‍ റിഷി എന്ന കൌമാരക്കാരന്‍റെ ജീവിതകഥയാണ്. മരണഭീതിയില്ലാതെ പൊരുതി ജയിക്കാനുള്ള ആത്മധൈര്യം കാണിച്ച തുഷാറിന്‍റെ അനുഭവകഥ. കഴിഞ്ഞ ദിവസമാണ് സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം വന്നത്. ഡല്‍ഹി പബ്ലിക് സ്‍കൂള്‍ വിദ്യാര്‍ഥിയായ റിഷിയും തന്‍റെ പരീക്ഷാഫലത്തിനായുള്ള കാത്തിരിപ്പിലായിരുന്നു. ഫലമറിഞ്ഞപ്പോള്‍ റിഷിയുടേത് വന്‍ജയം. 95 ശതമാനം മാര്‍ക്ക് വാങ്ങിയാണ് റിഷി വെന്നിക്കൊടി പാറിച്ചത്. പഠിക്കാന്‍ മിടുക്കരായ വിദ്യാര്‍ഥികള്‍ ഇതിലും മാര്‍ക്ക് വാങ്ങിയിട്ടുണ്ടെന്ന് വാദിക്കുന്നവരോട്, റിഷിയുടെ വിജയം എടുത്തുപറയാന്‍ കാരണം ആ കൌമാരക്കാരന്‍ ഈ വിജയം നേടിയത് തന്നെ കാര്‍ന്നുതിന്നുന്ന ബോണ്‍ കാന്‍സറിനോട് പടപൊരുതിയാണ് എന്നതുതന്നെ.

കാന്‍സറിനോട് പടപൊരുതി സിബിഎസ്ഇ 12 ാം ക്ലാസ് പരീക്ഷയില്‍ വമ്പന്‍ജയം നേടിയ തുഷാര്‍ റിഷി

ഓരോ മൂന്നു മാസം കൂടുമ്പോഴും ചികിത്സാവശ്യത്തിന് ആശുപത്രിയില്‍ അഡ്മിറ്റാകേണ്ട അവസ്ഥയിലുള്ള റിഷി, ഈ തിളക്കമേറിയ വിജയം നേടിയത് ഒരു കോച്ചിങ് സെന്‍ററുകളുടേയും പരിശീലനമില്ലാതെ സ്വയം പഠിച്ചാണ്. ഇംഗ്ലീഷിന് 95 ശതമാനം, ഫിസിക്സ് 95 ശതമാനം, കണക്ക് 93 ശതമാനം, കമ്പ്യൂട്ടര്‍ 89 ശതമാനം, ഫൈന്‍ ആര്‍ട്സ് 100 ശതമാനം എന്നിങ്ങനെയാണ് റിഷിയുടെ മാര്‍ക്ക്. പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ 2014 ലാണ് ഇടതു കാലിന്‍റെ മുട്ടില്‍ കാന്‍സര്‍ ബാധിച്ചതായി കണ്ടെത്തുന്നത്. പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷക്ക് തൊട്ടുമുമ്പായിരുന്നു കാന്‍സര്‍ സ്ഥിരീകരിച്ചത്. പിന്നെ 11 മാസം കീമോതെറാപ്പി ചികിത്സ. അതുകൊണ്ട് തന്നെ റിഷിക്ക് ആ വര്‍ഷം പരീക്ഷ എഴുതാന്‍ സാധിച്ചില്ല. കീമോതെറാപ്പി കഴിഞ്ഞതോടെ ആരോഗ്യത്തില്‍ വലിയ ആശ്വാസമുണ്ടായി. പഠനത്തില്‍ ശ്രദ്ധിക്കാനും സാധിച്ചു. 2015 ല്‍ പത്താം ക്ലാസ് പരീക്ഷയില്‍ ഉന്നത വിജയത്തോടെയാണ് തുടര്‍ പഠനത്തിന് റിഷി യോഗ്യത നേടിയത്. ഇപ്പോള്‍ മൂന്നുനാലു മാസം കൂടുമ്പോള്‍ എയിംസില്‍ പരിശോധനക്ക് പോകണം. പന്ത്രണ്ടാം ക്ലാസില്‍ സയന്‍സ് വിഷയത്തില്‍ ഇത്രയും വലിയ വിജയം നേടിയിട്ടും മിക്കവരേയും പോലെ എന്‍ജിനീയറിങ്ങിനോ മെഡിക്കലിനോ പോകാന്‍ താല്‍പര്യമില്ല. പകരം, ഇംഗ്ലീഷിലോ ഇക്കണോമിക്സിലോ ഡല്‍ഹി യൂണിവേഴ്‍സിറ്റിയില്‍ നിന്നും ബിരുദം നേടാനാണ് റിഷിക്ക് ആഗ്രഹം. തന്‍റെ ജീവിതാനുഭവങ്ങളൊക്കെ വെച്ച് ദ പേഷ്യന്‍റ് പേഷ്യന്‍റ് എന്നൊരു പുസ്തകം എഴുതിയിട്ടുണ്ട്.