LiveTV

Live

National

പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്നത് തടഞ്ഞതിന് ഇ-റിക്ഷാഡ്രൈവറെ അടിച്ചുകൊന്നു 

പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്നത് തടഞ്ഞതിന് ഇ-റിക്ഷാഡ്രൈവറെ അടിച്ചുകൊന്നു 
Summary
33കാരന്‍ രവീന്ദറാണ് കൊല്ലപ്പെട്ടത്

പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്നത് തടഞ്ഞതിന് ഇ-റിക്ഷാ ഡ്രൈവറെ ഒരു സംഘം യുവാക്കള്‍ അടിച്ചുകൊന്നു. 33കാരന്‍ രവീന്ദറാണ് കൊല്ലപ്പെട്ടത്. ജെ.ടി.ബി നഗര്‍ മെട്രോ സ്റ്റേഷന്റെ നാലാം ഗേറ്റിന് സമീപം ഞായറാഴ്ച രാത്രിയോടെയാണ് സംഭവം. ഇവിടെ സുഹൃത്തുക്കളെ കാത്തുനില്‍ക്കുമ്പോഴാണ് മൂത്രമൊഴിക്കുന്ന യുവാക്കളെ രവീന്ദര്‍ കണ്ടത്. പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്നത് നല്ലതല്ലെന്നും സ്ഥലം വൃത്തികേടാകുമെന്നും ഭക്ഷണം കഴിക്കാനായി ഞങ്ങളിവിടെ ഇരിക്കുന്ന സ്ഥലമാണെന്നും രവീന്ദര്‍ പറഞ്ഞു.

ചില്ലറയെടുത്ത് കൊടുത്തു അവരോട് പബ്ലിക്ക് ടോയിലറ്റ് ഉപയോഗിക്കാനും ആവശ്യപ്പെട്ടു. എന്നാല്‍ മദ്യലഹരിയിലായിരുന്ന യുവാക്കള്‍ രവീന്ദറുമായി വാക്കേറ്റത്തിലേര്‍പ്പെടുകയായിരുന്നു. ശേഷം പിരിഞ്ഞുപോയെങ്കില്‍ പിന്നീട് സംഘടിച്ചെത്തിയ ഇവര്‍ രവീന്ദറിനെ കമ്പും കല്ലും ഉപയോഗിച്ച് മര്‍ദ്ദിക്കുകയായിരുന്നു. രവീന്ദറെ നടുറോഡില്‍ വലിച്ചിഴച്ചാണ് സംഘം കടന്നുകളഞ്ഞത്. അവശനായെങ്കിലും രവീന്ദര്‍ വീട്ടിലേക്ക് പോയി. പരിക്ക് ഗുരുതരമായതിനാല്‍ വീട്ടുകാരാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്.

അതേസമയം രവീന്ദറെ രക്ഷിക്കാന്‍ ശ്രമിച്ച മറ്റൊരു ഓട്ടോ ഡ്രൈവര്‍ക്കും മര്‍ദ്ദനത്തില്‍ പരിക്കേറ്റു. പ്രതികളെ തിരിച്ചറിഞ്ഞതായും ഇവരെ ഉടന്‍ പിടികൂടുമെന്നും പൊലീസ് പറഞ്ഞു. എന്നാല്‍ ഇതുവരെ ആരെയും പിടികൂടിയിട്ടില്ല.