LiveTV

Live

National

'മോഷണം': അര്‍ണബിന് ഡല്‍ഹി ഹൈക്കോടതിയുടെ നോട്ടീസ്

'മോഷണം': അര്‍ണബിന് ഡല്‍ഹി ഹൈക്കോടതിയുടെ നോട്ടീസ്
Summary
ടൈംസ് നൌവില്‍ നിന്നു റിപ്പബ്ളിക് ടിവി എന്ന ചാനലിന്‍റെ തലപ്പത്തേക്ക് എത്തിയ അര്‍ണബ് ഗോസ്വാമി പുതിയ വിവാദത്തില്‍

ടൈംസ് നൌവില്‍ നിന്നും റിപ്പബ്ളിക് ടിവി എന്ന പുതു ചാനലിന്‍റെ തലപ്പത്തേക്ക് എത്തിയ അര്‍ണബ് ഗോസ്വാമി പുതിയ വിവാദത്തില്‍. ഇത്തവണ ചതിയും വഞ്ചനയുമാണ് അര്‍ണബിനെതിരെ ആരോപണ ശരങ്ങളാകുന്നത്. ടൈംസ് നൌവാണ് അര്‍ണബിനെതിരെ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ടൈംസ് നൌവിന്‍റെ ഹരജിയില്‍ അര്‍ണബിന് ഹൈക്കോടതി നോട്ടീസ് അയച്ചു.

'മോഷണം': അര്‍ണബിന് ഡല്‍ഹി ഹൈക്കോടതിയുടെ നോട്ടീസ്

ടൈംസ് നൌവിന് ബൌദ്ധിക സ്വത്തവകാശമുള്ള വസ്തു ദുരുപയോഗം ചെയ്തുവെന്നും തൊഴില്‍ കരാറിന്‍റെ ലംഘനം നടത്തിയെന്നും ആരോപിച്ചാണ് അര്‍ണബിനെതിരെ ഹരജി സമര്‍പ്പിച്ചിരിക്കുന്നത്. ശശി തരൂരിന്‍റെ ഭാര്യ സുനന്ദ പുഷ്‍കറിന്‍റെ മരണം സംബന്ധിച്ച് റിപ്പബ്ളിക് ടിവിയിലൂടെ അര്‍ണബ് പുറത്തുവിട്ട സൂപ്പര്‍ എക്സ്ക്ല്യൂസീവ് വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. ഹരജിയുടെ അടിസ്ഥാനത്തില്‍ അര്‍ണബിനും മാധ്യമപ്രവര്‍ത്തക പ്രേമ ശ്രീദേവിക്കുമെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ലാലു പ്രസാദ് വിവാദത്തിലേയും സുനന്ദ പുഷ്‍കറിന്‍റെ മരണത്തിലെ ദുരൂഹത സംബന്ധിച്ചുള്ള വാര്‍ത്തക്കിടെ പ്രക്ഷേപണം ചെയ്ത ഓഡിയോ ടേപ്പും ടൈംസ് നൌവിന്‍റെ ഉടമസ്ഥതയിലുള്ളതാണെന്നും അര്‍ണബും ശ്രീദേവിയും ചേര്‍ന്ന് ഇവ റിപ്പബ്ളിക് ടിവി വഴി ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നുമാണ് പരാതി.

ഹരജി പരിഗണിച്ച കോടതി, ഒരു ജോലിക്കാരൻ തന്‍റെ തൊഴിലുടമയോടുള്ള രഹസ്യ സ്വഭാവം കാത്തുസൂക്ഷിക്കണമെന്നും കരാർ ലംഘിക്കാനാകില്ലെന്നും നിരീക്ഷിച്ചു. നേരത്തെ കഴിഞ്ഞ രണ്ടു വർഷമായി ഓഡിയോ ടേപ്പുകൾ കൈവശം വച്ചിരിക്കുകയാണെന്ന് ഗോസ്വാമിയും ശ്രീദേവിയും സമ്മതിച്ചിരുന്നു. അടുത്തിടെയാണ് അര്‍ണബ് റിപ്പബ്ളിക് ടിവി ആരംഭിക്കുന്നത്. ദിവസങ്ങള്‍ക്കുള്ളില്‍ ചാനല്‍ റേറ്റിങില്‍ റിപ്പബ്ളിക് ടിവി ഒന്നാം സ്ഥാനത്ത് എത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും റേറ്റിങില്‍ റിപ്പബ്ളിക് ടിവി കൃത്രിമം കാട്ടിയതാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു.