LiveTV

Live

National

കുല്‍ഭൂഷണ്‍ ജാദവിന് നയതന്ത്ര സഹായം നല്‍കില്ലെന്ന് പാകിസ്താന്‍

കുല്‍ഭൂഷണ്‍ ജാദവിന് നയതന്ത്ര സഹായം നല്‍കില്ലെന്ന് പാകിസ്താന്‍
Summary
വധ ശിക്ഷ സ്റ്റേ ചെയ്യുക മാത്രമാണ് ചെയ്തത്. വിചാരണ നടപടികളെ വിധി ബാധിക്കില്ലെന്നും പാക്കിസ്ഥാന്‍ വിദേശകാര്യ ഉപദേഷ്ടാവ് സര്‍ജാത് അസീസ്

കുല്‍ഭൂഷണ്‍ ജാദവിന് നയതന്ത്ര സഹായം നല്‍കാന്‍ അന്താരാഷ്ട്ര കോടതി ഉത്തരവിട്ടിട്ടില്ലെന്ന് പാക്കിസ്ഥാന്‍. വധ ശിക്ഷ സ്റ്റേ ചെയ്യുക മാത്രമാണ് ചെയ്തത്. വിചാരണ നടപടികളെ വിധി ബാധിക്കില്ലെന്നും പാക്കിസ്ഥാന്‍ വിദേശകാര്യ ഉപദേഷ്ടാവ് സര്‍ജാത് അസീസ്. ഇന്ത്യന്‍ പ്രതിനിധികള്‍ക്ക് കല്‍ഭൂഷണ്‍ ജാദവിനെ കാണാന്‍ അനുമതിയില്ല. കല്‍ഭൂഷണ് കോണ്‍സുലാര്‍ സഹായം നല്‍കില്ല.

കുല്‍ഭൂഷണ്‍ ഇന്ത്യന്‍ ചാരനാണെന്ന നിലപാടില്‍ മാറ്റമില്ല. പാക് കോടതി നടപടികളെ ഹേഗിലെ കോടതി വിധി ബാധിക്കില്ലെന്നും പാകിസ്താന്‍ വ്യക്തമാക്കി.