LiveTV

Live

National

മഹാഭാരതം 1000 കോടിയില്‍ തന്നെ, രണ്ട് വര്‍ഷത്തിനകം പൂര്‍ത്തിയാകും; ബി.ആര്‍. ഷെട്ടി

മഹാഭാരതം 1000 കോടിയില്‍ തന്നെ, രണ്ട് വര്‍ഷത്തിനകം പൂര്‍ത്തിയാകും; ബി.ആര്‍. ഷെട്ടി
Summary
ശ്രീകുമാര്‍ മേനോന്‍ അത്തരമൊരു പദ്ധതി 750 കോടിയെങ്കിലുമാകുമെന്ന് പറഞ്ഞപ്പോള്‍ ആയിരം കോടിയായാലും നിര്‍മിക്കാമെന്ന വാഗ്ദാനവും നല്‍കി.

എം.ടി.യുടെ തിരക്കഥയില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്ന ബിഗ് ബജറ്റ് സിനിമയായ മഹാഭാരതം രണ്ടുവര്‍ഷത്തിനകം പൂര്‍ത്തിയാകുമെന്ന് നിര്‍മാതാവ് ഡോ. ബി.ആര്‍. ഷെട്ടി. സിനിമ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വിവിധ ലോകനഗരങ്ങളില്‍ നടത്തുന്ന പത്രസമ്മേളനത്തിലായിരിക്കും ഉണ്ടാവുക. ചിത്രത്തില്‍ മോഹന്‍ലാല്‍ ഭീമന്റെ റോളിലെത്തുമെന്ന് തീരുമാനമായിക്കഴിഞ്ഞുവെന്ന് ഡോ. ഷെട്ടി അറിയിച്ചു. തന്റെ വളര്‍ച്ചയും അഭിവൃദ്ധിയുമെല്ലാം അബുദാബിയില്‍നിന്നാണ്. അതുകൊണ്ടുതന്നെ സിനിമയുടെ തുടക്കവും ഇവിടെ നിന്നാവുമെന്ന് ബി.ആര്‍. ഷെട്ടി വിശദീകരിച്ചു.

ശ്രീകുമാര്‍ മേനോന്‍ അത്തരമൊരു പദ്ധതി 750 കോടിയെങ്കിലുമാകുമെന്ന് പറഞ്ഞപ്പോള്‍ ആയിരം കോടിയായാലും നിര്‍മിക്കാമെന്ന വാഗ്ദാനവും നല്‍കി. മോഹന്‍ലാലും എം.ടി.യും എന്റെ അടുത്ത സുഹൃത്തുക്കളാണ്. സിനിമയുടെ ചിത്രീകരണത്തിനായി എല്ലാവരും പിന്തുണ അറിയിച്ചുകഴിഞ്ഞു. അബുദാബി, ശ്രീലങ്ക, മഹാരാഷ്ട്ര, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍നിന്നെല്ലാം വാഗ്ദാനങ്ങള്‍ വരുന്നുണ്ട്. സ്ഥലം അനുവദിക്കാം, കാട് സൗകര്യപ്പെടുത്താം എന്നിങ്ങനെയാണ് അവരുടെ വാഗ്ദാനങ്ങള്‍.