LiveTV

Live

National

പത്താന്‍കോട്ട് ആക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്റെ സഹോദരനും ഭാര്യക്കും ക്രൂര മര്‍ദനം

പത്താന്‍കോട്ട് ആക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്റെ സഹോദരനും ഭാര്യക്കും ക്രൂര മര്‍ദനം
Summary
സാമ്പത്തിക ഇടപാട് സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് ഒരു ട്രാവല്‍ ഏജന്റാണ് ഇവരെ ആക്രമിച്ചത്.

പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികന്റെ സഹോദരനും ഭാര്യക്കും ക്രൂര മര്‍ദനം. പഞ്ചാബിലെ ഗുര്‍ദാസ്‍പുരിലാണ് സംഭവം. സാമ്പത്തിക ഇടപാട് സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് ഒരു ട്രാവല്‍ ഏജന്റാണ് ഇവരെ ആക്രമിച്ചത്. സംഭവത്തില്‍ പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പത്താന്‍കോട്ട് ആക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്റെ സഹോദരനും ഭാര്യക്കും ക്രൂര മര്‍ദനം

പത്താന്‍കോട്ട് ആക്രമണത്തില്‍ കൊല്ലപ്പെട്ട ഹവില്‍ദാര്‍ കുല്‍വന്ത് സിങിന്റെ കുടുംബാംഗങ്ങള്‍ക്ക് നേരെയാണ് അക്രമം. കുല്‍വന്തിന്റെ ഇളയ സഹോദരന്‍ ഹര്‍ദീപ് സിങിനും ഭാര്യ കുല്‍വിന്തര്‍ കൌറിനുമാണ് മര്‍ദനമേറ്റത്. ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. കുല്‍വിന്തര്‍ കൌറിനെ മുടിയില്‍ പിടിച്ച് വലിച്ചിഴക്കുന്നതും മര്‍ദിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. ഭൈനി മിയാന്‍ ഖാന്‍ പൊലീസ് സ്റ്റേഷനു സമീപത്തുവെച്ചായിരുന്നു സംഭവം. ഹര്‍ദീപ് സിങ് ട്രാവല്‍ ഏജന്റായ ഗുര്‍നാം സിങിന് ഒമ്പതു ലക്ഷം രൂപ നല്‍കിയിരുന്നു. വിദേശത്ത് ജോലി ശരിയാക്കാമെന്ന വാഗ്ദാനം വിശ്വസിച്ചായിരുന്നു പണം നല്‍കിയത്. എന്നാല്‍ ട്രാവല്‍ ഏജന്റ് വാക്കുപാലിക്കാതെ വന്നതോടെ ഹര്‍ദീപ് പണം തിരികെ ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് ഗുര്‍നാം അഞ്ച് ലക്ഷം രൂപ ഹര്‍ദീപിന് മടക്കി നല്‍കി. ബാക്കി തുക നല്‍കാന്‍ കുറച്ച് സാവകാശവും ആവശ്യപ്പെട്ടു. എന്നാല്‍ ഈ സമയപരിധി കഴിഞ്ഞ് കാലം കുറേ ആയിട്ടും ബാക്കി തുക നല്‍കാന്‍ ഗുര്‍നാം തയാറായില്ല. ഇതേത്തുടര്‍ന്ന് ഗുര്‍നാമിനെതിരെ പൊലീസില്‍ പരാതി നല്‍കാന്‍ ഹര്‍ദീപ് തീരുമാനിച്ചു. ഇതിനായി പൊലീസ് സ്റ്റേഷനിലേക്ക് പോകാന്‍ തുടങ്ങുന്നതിനിടെയാണ് ഗുര്‍നാമിന്റെ ബന്ധുക്കള്‍ ഹര്‍ദീപിനെയും ഭാര്യയെയും ക്രൂരമായി മര്‍ദിച്ച് അവശരാക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് 11 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. എന്നാല്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.