LiveTV

Live

National

ഇന്‍ഡോര്‍ ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരം, കോഴിക്കോടിന് 254ാം സ്ഥാനം

ഇന്‍ഡോര്‍ ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരം, കോഴിക്കോടിന് 254ാം സ്ഥാനം
Summary
കൊച്ചി (271), പാലക്കാട് (286), കൊല്ലം (365), തിരുവനന്തപുരം (372) എന്നിങ്ങനെയാണ് കേരളത്തിലെ നഗരങ്ങളുടെ സ്ഥാനം

ഇന്ത്യയിലെ തെരഞ്ഞെടുത്ത 434 നഗരങ്ങളില്‍ ഏറ്റവും വൃത്തിയുള്ള നഗരമായി മധ്യപ്രദേശിലെ ഇന്‍ഡോര്‍ തെരഞ്ഞെടുക്കപ്പെട്ടു. സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായി നടത്തിയ സ്വച്ഛ് സര്‍വേക്ഷാന്‍ 2017 സര്‍വേയിലാണ് കണ്ടെത്തല്‍. കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവാണ് സര്‍വേ ഫലങ്ങള്‍ പ്രഖ്യാപിച്ചത്.

കഴിഞ്ഞ വര്‍ഷം ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന മൈസൂര്‍ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഭോപ്പാലിനാണ് രണ്ടാം സ്ഥാനം. വിശാഖപട്ടണത്തിന് മൂന്നാം സ്ഥാനവും ഗുജറാത്ത് നാലാം സ്ഥാനവും കരസ്ഥമാക്കി. ഉത്തര്‍പ്രദേശിലെ ഗോണ്ടയാണ് ഏറ്റവും വൃത്തിഹീനമായ നഗരം. പൊതുശൗചാലയങ്ങള്‍ ഉപയോഗിക്കാന്‍ കഴിയുന്നതായി 80 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. കേരളത്തിലെ നഗരങ്ങള്‍ പരിഗണിച്ചപ്പോള്‍ കോഴിക്കോട് ആണ് ഏറ്റവും വൃത്തിയുള്ള നഗരം. 254ആം റാങ്കാണ് കോഴിക്കോടിന്. കൊച്ചി (271), പാലക്കാട് (286), കൊല്ലം (365), തിരുവനന്തപുരം (372) എന്നിങ്ങനെയാണ് കേരളത്തിലെ നഗരങ്ങളുടെ സ്ഥാനം.

ഇന്‍ഡോര്‍ ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരം, കോഴിക്കോടിന് 254ാം സ്ഥാനം

ആലപ്പുഴയാണ്(380) കേരളത്തിലെ വൃത്തി കുറഞ്ഞ നഗരം. സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായി ഇത് രണ്ടാം തവണയാണ് വൃത്തിയുള്ള ഇന്ത്യന്‍ നഗരങ്ങളെ കണ്ടെത്തുന്നതിനായി സര്‍വേ നടത്തുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മികച്ച പ്രകടനമാണ് വൃത്തിയുടെ കാര്യത്തില്‍ നഗരങ്ങള്‍ കാണിച്ചതെന്നും അദ്ദേഹം ട്വീറ്റിലൂടെ പറഞ്ഞു.