LiveTV

Live

National

250 രൂപയുടെ 'ബെറ്റ്' ജയിച്ചു; പക്ഷേ 12 കാരന് നഷ്ടമായത് സ്വന്തം ജീവന്‍

250 രൂപയുടെ 'ബെറ്റ്' ജയിച്ചു; പക്ഷേ 12 കാരന്  നഷ്ടമായത് സ്വന്തം ജീവന്‍
Summary
പശ്ചിമ ബംഗാളിലെ ഹൌറ ജില്ലയിലാണ് ദാരുണ സംഭവം. രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ:

ക്രിക്കറ്റ് മത്സരവുമായി ബന്ധപ്പെട്ട് നടന്ന വാതുവെപ്പില്‍ 12 കാരന് ജീവന്‍ നഷ്ടമായി. പശ്ചിമ ബംഗാളിലെ ഹൌറ ജില്ലയിലാണ് ദാരുണ സംഭവം. രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ:

ലിലോവ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ദസ്‍പാരയിലാണ് സംഭവം നടന്നത്. ക്രിക്കറ്റ് മത്സരത്തിലെ വിജയികളെ പ്രവചിച്ച് 250 രൂപയുടെ വാതുവെപ്പ് നടത്തിയ 'കുട്ടിക്കളി'യില്‍ നിന്നാണ് സംഭവങ്ങളുടെ തുടക്കം. ബെറ്റില്‍ 12 വയസുകാരന്‍ ജയിച്ചു. എന്നാല്‍ നേരത്തെ നിശ്ചയിച്ചുറപ്പിച്ചതു പോലെ പണം നല്‍കാന്‍ പ്രതി തയാറായില്ല. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ രൂക്ഷമായ വാക്കുതര്‍ക്കം നടന്നു. ഇതിനിടെ 12 വയസുകാരനെ മൈതാനത്തിനു സമീപത്തെ തോട്ടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചു. തലയില്‍ ഇഷ്ടിക കൊണ്ടേറ്റ ഇടിയാണ് മരണത്തിലേക്ക് നയിച്ചത്.

തന്റെ മകനെ പ്രതി തലയില്‍ ഇഷ്ടിക കൊണ്ട് ഇടിച്ചുവീഴ്‍ത്തിയ ശേഷം ശ്വാസംമുട്ടിച്ച് കൊല്ലുകയായിരുന്നുവെന്ന് കൊല്ലപ്പെട്ട ബാലന്റെ പിതാവ് കനയ്യ പാസ്‍വാന്‍ പറഞ്ഞു. മൃതദേഹം പിന്നീട് വലിച്ചിഴച്ച് സമീപത്തെ വനത്തിലേക്ക് കൊണ്ടുപോയി മറക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയെയും മറ്റൊരു സുഹൃത്തിനേയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകം പുറത്തറിയുന്നത്. തനിക്ക് തന്റെ മകനെ തിരിച്ചുകിട്ടില്ല, പക്ഷേ തന്റെ മകന്റെ കൊലയാളികളെ ശിക്ഷിക്കണമെന്ന് പാസ്‍വാന്‍ പറഞ്ഞു.