LiveTV

Live

National

ശൈഖ് ഹസീന- പ്രധാനമന്ത്രി കൂടിക്കാഴ്ച ആരംഭിച്ചു

ശൈഖ് ഹസീന- പ്രധാനമന്ത്രി കൂടിക്കാഴ്ച ആരംഭിച്ചു
Summary
ടീസ്റ്റ നദീ കരാറിന് അന്തിമ രൂപം നല്‍കുകയെന്നതാണ് ഷെയ്ഖ് ഹസീനയുടെ സന്ദര്‍ശനത്തിന്റെ മുഖ്യഅജണ്ട.

ഇന്ത്യ സന്ദര്‍ശിക്കുന്ന ബംഗ്‌ളാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീനയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള കൂടിക്കാഴ്ച ന്യൂദല്‍ഹിയിലെ ഹൈദരാബാദ് ഹൗസില്‍ ആരംഭിച്ചു. കാലത്ത് രാഷ്ട്രപതി ഭവനിലെ സ്വീകരണത്തിനു ശേഷമാണ് ഹസീന ഹൈദരാബാദ് ഹൗസിലെത്തിയത്. നാലു ദിവസം നീളുന്ന സന്ദര്‍ശന കാലളയവില്‍ ഇന്ത്യയും ബംഗ്‌ളാദേശും 25 മുതല്‍ 30 വരെ കരാറുകളിലും രണ്ട് ധാരണാപത്രങ്ങളിലും ഒപ്പുവെച്ചേക്കും. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ പുതിയ ട്രെയിന്‍ ഗതാഗതവും ബസ്‌റൂട്ടുകളും ആരംഭിക്കും. എന്നാല്‍ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ തര്‍ക്കം തുടരുന്ന ടീസ്റ്റ നദീജല കരാറും ഗംഗാ ബാരേജ് ഉടമ്പടിയും ഈ സന്ദര്‍ശനകാലയളവില്‍ ഇരു പ്രധാനമന്ത്രിമാരും അന്തിമമായി ഒപ്പുവെക്കുമോ എന്നത് വ്യക്തമല്ല. ടീസ്റ്റ കരാറില്‍ ഒപ്പുവെക്കുന്നതിന് പശ്ചിമബംഗാളിന്റെ തടസ്സമാണ് പ്രധാനമന്ത്രിക്ക് മറികടക്കാനുള്ളത്. ഇന്ത്യയുമായി 3275 കോടിയുടെ സൈനിക സഹായ കരാറില്‍ ബംഗ്‌ളാദേശ് ഒപ്പുവെക്കുന്നതിന് ടീസ്റ്റ കരാര്‍ നടപ്പില്‍ വരുത്തുക എന്നത് ഒരു ഉപാധിയായി ബംഗ്‌ളാദേശ് പക്ഷം ഉന്നയിക്കുന്നുണ്ടെന്നാണ് സൂചന.

ആറ് വര്‍ഷത്തിന് ശേഷമാണ് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തുന്നത്. ചര്‍ച്ചയില്‍ വ്യാപാരം, അതിര്‍ത്തി സുരക്ഷ, ഊര്‍ജ്ജം, സൈബര്‍ സുരക്ഷ, ഊര്‍ജ്ജം, ഗതാഗതം തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട ഇരുപതിലധികം കരാറുകളിലും, ധാരണപത്രങ്ങളിലും ഇരു രാജ്യങ്ങളും ഒപ്പുവെക്കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ബംഗ്ലാദേശിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി അഞ്ച് ബില്യന്‍ ഡോളര്‍ സഹായം ഇന്ത്യ പ്രഖ്യാപിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഷെയ്ഖ് ഹസീനക്ക് നല്‍കുന്ന ഉച്ച സല്‍ക്കാരിത്തിലേക്ക് മമതയെയും ക്ഷണിച്ചിട്ടുണ്ട്.