LiveTV

Live

National

ധോണിക്ക് 'പണി' കിട്ടി; ഒരു കമ്പനിയുടെ സിഇഒ ആയി...

ധോണിക്ക് 'പണി' കിട്ടി; ഒരു കമ്പനിയുടെ സിഇഒ ആയി...
Summary
ഗള്‍ഫ് ഓയല്‍ ഇന്ത്യയുടെ ഓഫീസിലാണ് സ്ഥലം. തിങ്കളാഴ്ച എല്ലാ ദിവസത്തേയും പോലെ ജീവനക്കാര്‍ ഓഫീസിലെത്തി

ഗള്‍ഫ് ഓയല്‍ ഇന്ത്യയുടെ ഓഫീസാണ് സ്ഥലം. തിങ്കളാഴ്ച എല്ലാ ദിവസത്തേയും പോലെ ജീവനക്കാര്‍ ഓഫീസിലെത്തി. പ്രത്യേകിച്ച് ഒരു മാറ്റവും അന്ന് ഉണ്ടായിരുന്നില്ല. ഒന്നൊഴിച്ച്, ഇന്നലെ വരെ സിഇഒ കസേരയിലുണ്ടായിരുന്ന ആളെയല്ല ജീവനക്കാര്‍ കണ്ടത്. പകരം കടും നീല സ്യൂട്ടില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണി.

ധോണിക്ക് 'പണി' കിട്ടി; ഒരു കമ്പനിയുടെ സിഇഒ ആയി...

സന്ദര്‍ശത്തിന് എത്തിയതാണെന്ന് കരുതിയവര്‍ക്ക് തെറ്റി. സംഭവം സത്യമാണ്, ധോണി കമ്പനിയുടെ സിഇഒ ആയി സ്ഥാനമേറ്റിരിക്കുന്നു. മുംബൈയിലെ അന്ധേരിയിലെ ഓഫീസിലാണ് ഈ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. എന്നാല്‍ ഒരു ദിവസത്തേക്ക് മാത്രമായാണ് ധോണി ഗള്‍ഫ് ഓയില്‍ ഇന്ത്യയുടെ സിഇഒ ആയതെന്നതാണ് യാഥാര്‍ഥ്യം. കമ്പനിയും ധോണിയും തമ്മിലുള്ള മുന്‍ധാരണപ്രകാരമായിരുന്നു ഈ അപ്രതീക്ഷിത കൂടുമാറ്റം. കമ്പനിയിലെ ജീവനക്കാരെ അത്ഭുതപ്പെടുത്താന്‍ തീരുമാനിച്ചുറപ്പിച്ച ധോണി, ആരെയും അറിയിക്കാതെയാണ് സിഇഒ കസേരയില്‍ ഇരുന്നത്. ആഗ്രഹപൂര്‍ത്തീകരണം എന്നൊക്കെ തോന്നുമെങ്കിലും ഒരു കമ്പനി സിഇഒ പങ്കെടുക്കേണ്ടതായ എല്ലാ മീറ്റിങ്ങുകളിലും ധോണി പങ്കെടുത്തു. ഒരു യഥാര്‍ഥ സിഇഒയെപോലെ ചില സുപ്രധാന തീരുമാനങ്ങള്‍ എടുക്കുകയും ചെയ്തു. ഗള്‍ഫ് ഓയിലിന്റെ ബ്രാന്‍ഡ് അംബാസഡറായ ധോണിക്ക് കമ്പനിയുമായുള്ള ബന്ധം വര്‍ഷങ്ങളായുള്ളതാണ്.