LiveTV

Live

National

പുതിയ സാമ്പത്തിക വര്‍ഷത്തിന് ഇന്ന് തുടക്കം

പുതിയ സാമ്പത്തിക വര്‍ഷത്തിന് ഇന്ന് തുടക്കം
Summary
ആദായ നികുതി ഉള്‍പ്പെടെയുള്ള നിരക്കുകളില്‍ സുപ്രധാന മാറ്റങ്ങളോടെ ഇന്ന് പുതിയ സാമ്പത്തിക വര്‍ഷത്തിന് തുടക്കം. 2.5 ലക്ഷം മുതല്‍ 5 ലക്ഷം വരെ വാര്‍ഷിക വരുമാനമാനമുള്ളവര്‍ക്ക് ആദായനികുതി ഇന്ന് മുതല്‍..

ആദായ നികുതി ഉള്‍പ്പെടെയുള്ള നിരക്കുകളില്‍ സുപ്രധാന മാറ്റങ്ങളോടെ ഇന്ന് പുതിയ സാമ്പത്തിക വര്‍ഷത്തിന് തുടക്കം. 2.5 ലക്ഷം മുതല്‍ 5 ലക്ഷം വരെ വാര്‍ഷിക വരുമാനമാനമുള്ളവര്‍ക്ക് ആദായനികുതി ഇന്ന് മുതല്‍ അഞ്ച് ശതമാനമായിരിക്കും. പിപിഎഫ് അടക്കമുള്ള ലഘു നിക്ഷേപങ്ങള്‍ക്ക് ഇന്നുമുതല്‍ പലിശ കുറയും.

ഇടത്തരക്കാരന് ഒരു പോലെ ആശ്വാസവും ആശങ്കയും നിറഞ്ഞ സാന്പത്തിക വര്‍ഷമാണ് 2017-18. കഴിഞ്ഞ പൊതു ബജറ്റു പ്രകാരമുള്ള പ്രധാന സാന്പത്തിക - നികുതി നിരക്ക് മാറ്റങ്ങള്‍ ഇവയാണ്. രണ്ടരമുതല്‍ 5 ലക്ഷം വരെ വരുമാനമുള്ളവര്‌ക്ക് പത്ത് ശതമാനമായിരുന്ന ആദായ നികുതി ഇനി അഞ്ച് ശതമാനം എന്നതാണ് പ്രധാനമാറ്റം. ഇതില്‍ 2.5 മുതല്‍ 3.5 ലക്ഷം വരെ വാര്‍ഷിക വരുമാനം ഉണ്ടായിരുന്നവര്‍ക്ക് ഇതുവരെ 5000 രൂപ നികുതി റിബേറ്റ് ലഭിച്ചിരുന്നു. ഇനിയത് 2500 രൂപയായിരിക്കും.

50 ലക്ഷം മുതല്‍ 1 കോടി വരെ വാര്‍ഷിക വരുമാനം ഉള്ളവര്‍ ഇനി 10 ശതമാനം നികുതി സര്‍ചാര്‍ജ് അടക്കണം. അഞ്ച് ലക്ഷം വരെയുള്ള വരുമാനക്കാര്‍ക്ക് ആദായ നികുതി ഫയല്‍ ചെയ്യുന്നതിന് ഇന്നുമതുല്‍ ഒറ്റ പോജുള്ള ഫോം ആയിരിക്കും. ശന്പളക്കാരായ വ്യക്തികള്‍ക്ക് ദേശീയ പെന്‍ഷന്‍ പദ്ധതിയില്‍ നിക്ഷേപിക്കുന്ന തുകയുടെ 25 ശതമാനം വരെ നികുതിയില്ലാതെ പിന്‍വലിക്കാം.

ബജറ്റിലെ ഈ മാറ്റങ്ങള്‍‌ക്ക് പുറമെ പബ്ലിക് പ്രൊവിഡന്റ് ഫണ്ട്, കിസാന്‍വികാസ് പത്ര, സുകന്യ സമൃദ്ധി, തുടങ്ങിയ ചെറു നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് 0.1 ശതമാനമായി കുറ്റച്ച് കൊണ്ടുള്ള തീരുമാനവും ഇന്ന് മുതല്‍ പ്രബല്യത്തില്‍ വരും.